ലീഗിനെ പേടിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ആവനാഴിയിലെ അവസാന അമ്പും എടുത്തു പയറ്റിയ ബിഷപ്പുമാര്‍ ഇടതു മുന്നണിയുടെ ഈരാറ്റുപേട്ട മോഡല്‍ കണ്ട് മുട്ടിപ്പായി.. ഇത്രയും വേണ്ടായിരുന്നു സഖേ

ലീഗിനെ പേടിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ആവനാഴിയിലെ അവസാന അമ്പും എടുത്തു പയറ്റിയ ബിഷപ്പുമാര്‍ ഇടതു മുന്നണിയുടെ ഈരാറ്റുപേട്ട മോഡല്‍ കണ്ട് മുട്ടിപ്പായി.
നര്‍കോട്ടിക് ജിഹാദിനെതിരെ കൈയും കാലും ഇട്ടടിക്കുന്ന പാലാ ബിഷപ്പിന്റെ അരമന യുടെ 17 കിലോമീറ്റര്‍ മാത്രം അകലെയാണ് മത തീവ്രവാദികളെ കൂട്ടുപിടിച്ച് ഇടതു മുന്നണി അധികാരം പിടിച്ചത്. അതും പാലാ ബിഷപ്പിന്റെ ഭാഷയില്‍ പറഞാല്‍ ജിഹാദികളുടെ തോള്‍ ചേര്‍ന്ന് .
ഈരാറ്റുപേട്ട നഗരസഭയിലാണ് സംഭവം. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എസ്ഡിപിഐ പിന്തുണയോടെയാണ് എല്‍ഡിഎഫിന്റെ അവിശ്വാസം പാസായത്. ചെയര്‍പേഴ്‌സണായിരുന്ന മുസ്ലീം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരേയായിരുന്നു പ്രമേയം.
അവിശ്വാസ പ്രമേയത്തില്‍ രാവിലെ 11 ന് ആരംഭിച്ച ചര്‍ച്ചയില്‍ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫില്‍ നിന്നും കൂറുമാറിയ കോണ്‍ഗ്രസ് അംഗം അല്‍സന്ന പരിക്കുട്ടിയും പങ്കടുത്തു.
15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. എല്‍ഡിഎഫിന്റെ ഒമ്പത് അംഗങ്ങള്‍ക്കൊപ്പം എസ്ഡിപിഐയുടെ അഞ്ച് വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ ഒരു വോട്ടും കൂടിയായതോടെ അവിശ്വാസം പാസാകുകയായിരുന്നു
കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരി ആയിരുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ജയിച്ചത് വിവിധ ജാതി മതസ്ഥരുടെ വോട്ടു വാങ്ങിയാണ്. മധ്യതിരുവിതാംകൂറില്‍ ഇടതു മുന്നണി ജയിച്ചതിന്റെ പ്രധാന കാരണം ക്രൈസ്തവ വോട്ടുകളുടെ സമാഹരണം വഴിയാണ്. കേരള കോണ്‍ഗ്രസിന്റെ സഹകരണം ഇടതുമുന്നണിയെ സഹായിച്ചു എന്നത് വാസ്തവമാണ്.കെ.എം.മാണിയുടെ മരണവും ഉമ്മന്‍ ചാണ്ടിയുടെരാഷ്ട്രീയ പിന്‍മാറ്റവും ക്രൈസ്തവ സഭകളെ പിന്നോട്ടടിച്ചു. ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം ഇടതു മുന്നണിക്ക് ഗുണം ചെയ്തു.
എസ് ഡി പി ഐയുമായി ഇടതു മുന്നണിക്ക് മുമ്പേ ചങ്ങാത്തമുണ്ട്. എറണാകുളം ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങളില്‍ എസ് ഡി പി ഐയുമായി ഇടതു മുന്നണി ചങ്ങാത്തം കൂടിയിട്ടുണ്ട്. മുമ്പ് എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യു എന്ന എസ് എഫ് ഐ നേതാവിനെ കൊലപ്പെടുത്തിയ യഥാര്‍ത്ഥ പ്രതികളെ യഥാസമയം പിടികൂടാത്തത് ഈ ചങ്ങാത്തത്തിന്റെ ഫലമായാണ്.
എസ് ഡി പി ഐ അപകടകരമായ രാഷ്ട്രീയ സംസ്‌കാരം പുലര്‍ത്തുന്ന സംഘടനയാണെന്ന അഭിപ്രായം സി പി എമ്മിനില്ല. ഏതു ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരുക എന്നത് മാത്രമാണ് ഇടതു മുന്നണിയുടെ രീതി. അത് തന്നെയാണ് ഈരാറ്റുപേട്ടയില്‍ നടന്നത്. ഈരാറ്റുപേട്ട എന്നത് പി.സി. ജോര്‍ജിന്റെ തറവാടാണ്. പി.സിയെ തോല്‍പ്പിച്ചത് എസ് ഡി പി ഐ യാണ്. അതില്‍ പി.സിക്ക് വിരോധമുണ്ട്.
എസ് ഡി പി ഐയുമായി ലീഗിനും രഹസ്യ ബന്ധമുണ്ട്. എന്നാല്‍ എല്ലായിടത്തും ഇവര്‍ തമ്മിലുള്ളത് നല്ല ബന്ധമല്ല. എസ് ഡി പി ഐയുമായി കോണ്‍ഗ്രസിന് എടുത്തുപറയത്തക്ക ബന്ധമൊന്നുമില്ല. പൊതു സമൂഹത്തെ പേടിച്ച് അവര്‍ അതിന് തയ്യാറാവില്ല.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ പിന്തുടരുന്ന അതേ നയം തന്നെയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നത്. പാലാ ബിഷപ്പിനെതിരെ സി പി എം നിലപാട് എടുക്കുമ്പോള്‍ കേരള കോണ്‍ഗ്രസിനെ കൊണ്ട് സി പി എം അനുകൂല പ്രസ്താവനയിറക്കിയതും നയതന്ത്രം തന്നെയാണ്.
ഏതായാലും എസ് ഡി പി ഐ പരസ്യ ബാന്ധവത്തില്‍ ക്രൈസ്തവരുടെ നെറ്റി ചുളിങ്ങിട്ടുണ്ട്. അവര്‍ ഇടത്ത തന്ന തുടരുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha
























