Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇനിയും തൊടാന്‍ വന്നാല്‍... പാലാ ബിഷപ്പിന്റെ വിവാദമായ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ ശക്തമായ നീക്കവുമായി കെ.സി.ബി.സി.; പാലാ രൂപതയ്ക്ക് ആന്റി നാര്‍കോട്ടിക് ജാഗ്രത സെല്ലുകള്‍; മദ്യ ലഹരിമരുന്ന് ഉപയോഗം തടയുന്നതിന് സെല്ലുകള്‍

14 SEPTEMBER 2021 09:11 AM IST
മലയാളി വാര്‍ത്ത
പാലാ ബിഷപ്പിന്റെ വിവാദമായ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം ചൂടുപിടിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അതേറ്റുപിടിച്ച് വലിയ ചര്‍ച്ചയാക്കുന്നു. ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. അതേസമയം കേരള കോണ്‍ഗ്രസുകാര്‍ എല്ലാവരും ബിഷപ്പിനെ അനുകൂലിച്ച് രംഗത്തെത്തി.

ഇതിനിടെ മയക്കുമരുന്നിനെതിരെ ശക്തമായ നീക്കവുമായി കെസിബിസിയും രംഗത്തെത്തി. പാലാ രൂപതയുടെ കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ആന്റി നാര്‍കോട്ടിക് ജാഗ്രത സെല്ലുകള്‍ രൂപവത്കരിക്കുകയാണ്. പാലാ ബിഷപ്പിന്റെ വിവാദമായ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെയാണ് രൂപതയുടെ കീഴിലുള്ള കെ.സി.ബി.സി. ആന്റി നാര്‍കോട്ടിക് സെല്ലുകള്‍ രൂപവത്കരിക്കുന്നത്. മദ്യലഹരിമരുന്ന് ഉപയോഗം തടയാനാണ് സെല്ലുകള്‍ രൂപവത്കരിക്കുന്നതെന്നാണ് കെ.സി.ബി.സി.യുടെ വിശദീകരണം.  

നേരത്തെ പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശങ്ങളില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സ്വന്തം സമുദായത്തിലെ യുവാക്കള്‍ ലഹരി ഉപയോഗത്തിലേക്ക് പോകാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കണമെന്നായിരുന്നു വിമര്‍ശനം. ഇതുകൂടി കണക്കിലെടുത്താണ് കെ.സി.ബി.സി.   മദ്യ വിരുദ്ധ സമിതി ആന്റി നാര്‍കോട്ടിക് ജാഗ്രത സെല്ലുകളും രൂപവത്കരിക്കുന്നത്. സമുദായത്തിലെ യുവാക്കള്‍ ലഹരിമരുന്ന് ഉപയോഗത്തിലേക്ക് കടക്കാതിരിക്കാനുള്ള കരുതലാണ് ഇത്തരം സെല്ലുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിശദീകരണം. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.  

അതിനിടെ, പാലാ ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. മതമേലധ്യക്ഷന്മാര്‍ മിതത്വം പാലിക്കണമെന്നും എന്‍.എസ്.എസിന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌നേഹമെന്ന വജ്രായുധം ഉപയോഗിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദ പ്രവര്‍ത്തനം നാട്ടില്‍ പലയിടത്തുമുണ്ടെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇത്തരക്കാരെ കണ്ടുപിടിച്ച് അമര്‍ച്ച ചെയ്യേണ്ട ബാധ്യത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയും പരിവേഷം നല്‍കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.  

അതേസമയം വിവാദങ്ങള്‍ കൊഴുക്കവേ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീണ്ടും രംഗത്തെത്തി. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ ഉപയോഗിച്ച് രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് മുന്നില്‍ സര്‍ക്കാര്‍ നോക്കുകുത്തിയെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് വിദ്വേഷം വളര്‍ത്താനുള്ള ശ്രമം സജീവമായി നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും ആരോപിച്ചു.

കത്തോലിക്ക സഭയ്ക്ക് പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടത്. സംഘപരിവാറിന്റെ അജണ്ടയ്ക്ക് മുന്നില്‍ വീഴരുതെന്നാണ് രണ്ട് സമുദായങ്ങളോടും അഭ്യര്‍ത്ഥിക്കാനുള്ളത്. ഗൗരവമായ ആരോപണങ്ങള്‍ സഭ മുന്നോട്ട് വെക്കുന്നുവെങ്കില്‍ പോലീസ് അത് അന്വേഷിക്കട്ടെ. തെളിവുകള്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാരിന് നല്‍കി നടപടി സ്വീകരിപ്പിക്കണം. പറയുന്നത് വസ്തുതയല്ലെങ്കില്‍ അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്നും സതീശന്‍ പറഞ്ഞു. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (25 minutes ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (26 minutes ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (31 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (34 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (37 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (42 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (46 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (50 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (53 minutes ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (1 hour ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (3 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends