ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് പേര്‍ക്കായി തെരച്ചില്‍ ഇന്നും നടത്തും...

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് പേര്‍ക്കായി തെരച്ചില്‍ ഇന്നും നടത്തും. നേവിയുടെ സഹായം തെരച്ചിലിനായി തേടിയിട്ടുണ്ട്. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍കോളജിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഒഴുക്കില്‍പ്പെട്ടത്.
മാന്നനൂര്‍ മുതല്‍ ചെറുതുരുത്തി വരെയുള്ള ഭാഗങ്ങളില്‍ ഇന്നലെ ദേശീയ ദുരന്ത നിവാരണ സേന തെരച്ചില്‍ നടത്തിയിരുന്നു.
ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23), ചേലക്കര സ്വദേശി മാത്യു എബ്രഹാം (23) എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.
ഇന്നലെ രക്ഷാപ്രവര്‍ത്തനം നടത്തിയത് വിവിധ സംഘങ്ങളായി തിരഞ്ഞാണ്. രക്ഷാപ്രവര്‍ത്തനത്തിന് മഴ വലിയ തടസ്സമാകുന്നുണ്ട്. യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്.
മാന്നനൂര്‍ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ്. ഭാരതപ്പുഴയില്‍ ഗൗതം കൃഷ്ണയും മാത്യു എബ്രഹാമും ഉള്‍പ്പെടെ ഏഴുപേരാണ് എത്തിയത്.
"
https://www.facebook.com/Malayalivartha


























