ഭര്‍ത്താവിനൊടൊപ്പം പോകവേ നായ കുറുകെച്ചാടി.. ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എന്‍ജിനിയര്‍ മരിച്ചു....ബൈക്കോടിച്ചിരുന്ന ഭര്‍ത്താവിന് പരിക്ക്

നായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എന്‍ജിനിയര്‍ മരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എന്‍ജിനിയര്‍ ഷൊര്‍ണൂര്‍ വികാസിന് സമീപം അല്‍ അമല്‍വീട്ടില്‍ ജുവൈന (46)യ്ക്കാണ് ദാരുണാന്ത്യമുണ്ടായത്.
ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജിലെ അധ്യാപകന്‍ അബ്ദുള്‍ജമാലിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ജുവൈനയ്ക്ക് ഷൊര്‍ണൂര്‍ നഗരസഭയിലെ എന്‍ജിനീയറുടെ ചുമതലകൂടിയുണ്ട്. ഞായറാഴ്ച രാവിലെ വീട്ടില്‍നിന്ന് ചെറുതുരുത്തിയില്‍പ്പോയി മടങ്ങുന്നതിനിടെ എസ്.എം.പി. കവലയ്ക്ക് സമീപത്തെ റെയില്‍വേ മേല്‍പ്പാലത്തിനിടുത്തായിരുന്നു അപകടം നടന്നത്.
തലയ്ക്ക് പരിക്കേറ്റ ജുവൈനയെ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ രാത്രി പത്തോടെയാണ് മരിച്ചത്.
മൃതദേഹ പരിശോധനയ്ക്കുശേഷം ഷൊര്‍ണൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം ജുവൈനയുടെ ഈരാറ്റുപേട്ട ഈറ്റിലകയം പേഴങ്ങാട്ടില്‍ വീട്ടിലേക്ക് കൊണ്ടുപോയി. ഈരാറ്റുപേട്ട നൈനാര്‍ ജുമാമസ്ജിദിലാണ് ഖബറടക്കമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























