Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ജനകീയാസൂത്രണം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1997 ആഗസ്റ്റ് 17-നായിരുന്നു കോട്ടയം മുനിസിപ്പൽ കോർഡിനേറ്റർ ആയിരുന്ന സുനു. പി. മാത്യുവിന്റെ വിവാഹം;പലപ്പോഴും രാവുംപകലുമുളള പ്രവർത്തനങ്ങളും യാത്രകളുംമൂലം വീട്ടിൽപ്പോക്കും ഗൃഹസന്ദർശനങ്ങളും മുടങ്ങി;നവവധുവിനു ഭർത്താവിനെ കാണണമെങ്കിൽ മുനിസിപ്പൽ ജനകീയാസൂത്രണ സെല്ലിൽ ചെല്ലേണ്ടിവരും എന്നൊരു തമാശതന്നെ പ്രചാരണത്തിൽ ഉണ്ടായിരുന്നുവെന്ന് തോമസ് ഐസക്

14 SEPTEMBER 2021 10:14 AM IST
മലയാളി വാര്‍ത്ത

ജനകീയാസൂത്രണ ചരിത്രത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ജനകീയാസൂത്രണം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1997 ആഗസ്റ്റ് 17-നായിരുന്നു കോട്ടയം മുനിസിപ്പൽ കോർഡിനേറ്റർ ആയിരുന്ന സുനു. പി. മാത്യുവിന്റെ വിവാഹത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

ജനകീയാസൂത്രണം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1997 ആഗസ്റ്റ് 17-നായിരുന്നു കോട്ടയം മുനിസിപ്പൽ കോർഡിനേറ്റർ ആയിരുന്ന സുനു. പി. മാത്യുവിന്റെ വിവാഹം.

പലപ്പോഴും രാവുംപകലുമുളള പ്രവർത്തനങ്ങളും യാത്രകളുംമൂലം വീട്ടിൽപ്പോക്കും ഗൃഹസന്ദർശനങ്ങളും മുടങ്ങി. നവവധുവിനു ഭർത്താവിനെ കാണണമെങ്കിൽ മുനിസിപ്പൽ ജനകീയാസൂത്രണ സെല്ലിൽ ചെല്ലേണ്ടിവരും എന്നൊരു തമാശതന്നെ പ്രചാരണത്തിൽ ഉണ്ടായിരുന്നു.

ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പരേതനായ പി.എം. മാത്യു (സണ്ണിച്ചായൻ) വിന്റെ പുത്രനു പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനാവാൻ പുറം പ്രേരണയൊന്നും വേണ്ടിയിരുന്നില്ല.

സാമ്പത്തിക ശാസ്ത്രത്തിൽ പോസ്റ്റ്ഗ്രാജ്യുവേറ്റു പഠന കാലത്താണ് കോട്ടയത്തെ സാക്ഷരതാ പ്രവർത്തന പരിപാടികളിൽ ആകൃഷ്ടനാവുന്നത്. 100 ദിവസംകൊണ്ട് 100 ശതമാനം സാക്ഷരത എന്ന പരിപാടി എംജി യൂണിവേഴ്സിറ്റി, നഗരസഭ, എന്നിവയുടെ സംയുക്ത പരിപാടിയായിരുന്നു.

അന്നു കോട്ടയം നഗരസഭാ ചെയർമാനായിരുന്ന ശ്രീ. മാണി ഏബ്രഹാം, യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. തോമസ് ഏബ്രഹാം, ജില്ലാ കളക്ടർ അൽഫോൺസ് കണ്ണന്താനം എന്നിവരായിരുന്നു മാർഗ്ഗദർശികൾ.

1991-ൽ സർക്കാർ സർവ്വീസിൽ, ലോട്ടറി വകുപ്പിൽ ക്ലാർക്കായി പ്രവേശിച്ചു. സമ്പൂർണ്ണ സാക്ഷരതാ പരിപാടിയിൽ നഗരസഭയുടെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറായി പ്രവർത്തിച്ചു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണു ജനകീയാസൂത്രണത്തിൽ കെആർപിയായി പേരു കൊടുത്തത്.

നഗരസഭയുടെ വികസനരേഖ ഉണ്ടാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. പിന്നാലെ പ്ലാനിംഗ് ബോർഡിൽ നിന്നും നഗരസഭ കോർഡിനേറ്ററായി നിയമനവുമുണ്ടായി. ലോട്ടറി ഡയറക്ടർ എതിർത്തെങ്കിലും ധനമന്ത്രി ശിവദാസമേനോൻ ഇടപെട്ടു കുരുക്കഴിച്ചു.

നഗരസഭയിൽ ജനകീയാസൂത്രണ പരിപാടികളുടെ അവലോകനത്തിൽ കോർഡിനേറ്റർ സുനു. പി. മാത്യു സംസാരിക്കുന്നതാണു രണ്ടാമത്തെ ചിത്രം. കലക്ടർ ശ്രീ. സത്യജിത് രാജൻ, ചെയർമാൻ പി.ജെ. വർഗീസ്, ശ്രീ. ആർ.കെ. കർത്ത, സണ്ണി കല്ലൂർ തുടങ്ങിയവർ സമീപം.

ഇന്നും നാഗമ്പടത്ത് ഉയർന്നു നിൽക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജ് ജനകീയാസൂത്രണത്തിൽ നഗരസഭയും റയിൽവേയും കൈകോർത്ത അപൂർവ്വ നിർമ്മാണ പ്രവർത്തനത്തിന് ഉദാഹരണമാണ്. പടിഞ്ഞാറൻ മേഖലയിൽ ഇല്ലിക്കൽ പാലം മുതലുള്ള വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള ആറ്റ് തീരബണ്ടും, നിരവധി പാലങ്ങളും, സാംസ്കാരികനിലയവും ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ്.

ജനകീയാസൂത്രണത്തിനായി നൽകിയ ഫണ്ട് വിനിയോഗം അന്നു തദ്ദേശ സ്ഥാപനങ്ങൾ മത്സരബുദ്ധിയോടെ വിനിയോഗിച്ചു. കോട്ടയം നഗരസഭ ആദ്യം വർഷം 100 ശതമാനം ഫണ്ടും വിനിയോഗിച്ചതിന്റെ ആഘോഷ പരിപാടികൾ തിരുനക്കര മൈതാനം നിറഞ്ഞു കവിഞ്ഞ ആഘോഷമായി മാറിയത് ഇന്നും ആവേശകരമായ ഓർമ്മയാണ്.

അന്നു നഗരസഭാ കോർഡിനേറ്ററായ സുനുവിനു അന്നത്തെ ഇടതുപക്ഷ മന്ത്രിസഭയിലെ മന്ത്രി ശ്രീ. പി.ജെ. ജോസഫിൽ നിന്നും മൊമെന്റോ ലഭിക്കുകയുണ്ടായി. (ചിത്രം 1. വൈക്കം വിശ്വനെയും ഉഴവൂർ വിജയനെയും ചിത്രത്തിൽ കാണാം) കോട്ടയം ജില്ലാ പഞ്ചായത്ത്, പള്ളം ബ്ലോക്ക് ഇവയുടെ പദ്ധതി രൂപീകരണത്തിലും വിദഗ്ധസമിതിയിലും സഹായിച്ചു. ജനകീയാസൂത്രണ ക്യാപ്ഡെക്കിൽ പ്രവർത്തിച്ചു.

2000-ത്തിനു ശേഷമുള്ള ഭരണമാറ്റത്തിൽ തിരുവനന്തപുരത്തേയ്ക്കു സ്ഥലം മാറ്റി ഒരു രാഷ്ട്രീയ പ്രതികാരം തീർത്തു. പിന്നീട് കില ഫാക്കൽറ്റിയെന്നുള്ള നിലയിൽ ഇന്നോളം പ്രവർത്തിക്കുന്നു. കുറച്ചു മാധ്യമപ്രവർത്തനവുമുണ്ട്. പല മാസികകൾക്കുവേണ്ടിയും എന്നെ ഇന്റർവ്യൂ ചെയ്യുന്നതിനു പിന്നീടു പലവട്ടം കണ്ടിട്ടുണ്ട്. റിട്ടയർമെന്റിലും സാമൂഹ്യരംഗത്തു സജീവമായി തുടരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (33 minutes ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (34 minutes ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (39 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (42 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (45 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (50 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (54 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (58 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (1 hour ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (1 hour ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (3 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends