ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ പതിനെട്ടുകാരന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ പതിനെട്ടുകാരന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി ചോലയില്‍ കബീറിന്റെ മകന്‍ നിസാമുദ്ധീന്‍ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെ കൂട്ടുകാരോടൊപ്പം കൊഴിക്കര ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊളത്തര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
https://www.facebook.com/Malayalivartha
























