ഫോണ്‍ റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

ഫോണ്‍ റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി ഇറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
പൊലീസ് ഉദ്യോഗസ്ഥനും നെയ്യാറ്റിന്‍കരയിലെ മജിസ്ട്രേറ്റും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ഫോണ്‍ സംഭാഷണം പുറത്തുവന്നത് ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഇതടക്കം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്.
" f
https://www.facebook.com/Malayalivartha
























