ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരന് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച് 24കാരന്റെ നേരംപോക്ക്; വിദ്യാർത്ഥി വീട്ടുകാരോട് പറഞ്ഞപ്പോൾ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരനോട് ചാറ്റ് ചെയ്ത യുവാവ് അറസ്റ്റിൽ.
പതിനാറുകാരന് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച കളനാട്ട് മുഹമ്മദ് മൻസിലിൽ കെ.പി.മുഹമ്മദ് ഫിറോസ് എന്ന ഫിർദോസ് (24) ആണ് അറസ്റ്റിലായത്.
യുവാവിനെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാഴ്ച് മുൻപ് പരിചയപ്പെട്ട 16 കാരനെ പെൺകുട്ടിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ചാറ്റ് ചെയ്യുകയും പിന്നിട് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയുമായിരുന്നു.
16 കാരനായ വിദ്യാർഥി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
സിഐ സി.ഭാനുമതി, എസ്ഐ കെ.അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























