ബിഷപ് തന്നോട് എന്തെങ്കിലും വിധത്തിലുള്ള സഹായം തേടിയാൽ ഇടപെടും; കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ; ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കും; നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എം.പി

നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി രംഗത്ത്. അതിപ്രധാനവും പ്രാധാന്യമർഹിക്കുന്നതുമായ പ്രതികരണമാണ് സുരേഷ് ഗോപി എംപി നടത്തിയിരിക്കുന്നത്. നാർകോട്ടിക് ജിഹാദ് എന്ന ആരോപണത്തിൽ ബിഷപ്പ് പലഭാഗങ്ങളിൽനിന്നും ക്രൂശിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.
ഈയൊരു സാഹചര്യത്തിലാണ് പ്രതികരണവുമായി സുരേഷ് ഗോപി എംപി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ ബിഷപ് തന്നോട് എന്തെങ്കിലും വിധത്തിലുള്ള സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി തുറന്നടിച്ചു. മറ്റൊരു നിലപാട് കൂടി അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
താൻ ഒരിക്കലും അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല എന്ന നിലപാടാണ് അത്. ഇങ്ങോട്ട് സഹായം ചോദിച്ചാൽ ഉറപ്പായിട്ടും കൂടെ നിൽക്കും. നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെയെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്ന നിലപാടാണ് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ വളരെ ചടുലമായ ഒരു നിലപാട് തന്നെയാണ് സുരേഷ് ഗോപി സ്വീകരിച്ചിരിക്കുന്നത്.
അതേ സമയം കഴിഞ്ഞദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഈ വിഷയത്തിൽ അതിനിർണായകമായ ചില നിലപാടുകൾ അറിയിക്കുകയും എടുക്കുകയും ചെയ്തിരുന്നു. അത് ഇങ്ങനെയാണ്; പാലാ ബിഷപ്പിനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ സുരേന്ദ്രൻ കൈസ്തവ സഭകളുടെ ആശങ്ക സമൂഹം ചർച്ച ചെയ്യണമെന്നും പറഞ്ഞിരുന്നു.
ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ തുറന്നടിച്ചു. ബിഷപ്പ് പറഞ്ഞത് സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്.
ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഭീകരസംഘടനകൾക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ആഗോള തലത്തിൽ തന്നെ അവർ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.
https://www.facebook.com/Malayalivartha
























