പുറത്ത് പോകുന്നു, ഇനി അന്വേഷിക്കേണ്ട:- കത്തെഴുതി വച്ച് മഹിളാമന്ദിരത്തിൽ നിന്ന് രക്ഷപെട്ട പെൺകുട്ടികൾ കോഴിക്കോട്
എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളിൽ രണ്ടുപേരെ കോഴിക്കോട് നിന്ന് പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റി.
സംരക്ഷിക്കാൻ ആളില്ലാത്തതിനാൽ സാമൂഹ്യ നിതീ വകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ 18 വയസുള്ള രണ്ടു പെണ്കുട്ടികകളെയും കല്‍ക്കട്ട സ്വദേശിയായ 19 കാരിയെയുമാണ് കഴിഞ്ഞ ദിവസം കാണാതായത്.
പുറത്ത് പോവുകയാണെന്നും ഇനി അന്വേഷിക്കേണ്ടന്നും കത്തെഴുതി വച്ചിട്ടാണ് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മഹിളാമന്ദിരത്തിന്റെ രണ്ടാം നിലയിലെ ഇരുമ്പ് ദണ്ഡിൽ സാരി ചുറ്റി ചാടി ഇറങ്ങുകയായിരുന്നു ഇവർ.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
https://www.facebook.com/Malayalivartha