ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ മാത്രം കുറിക്കണമെന്നു നിയമം കൊണ്ടു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ മാത്രം കുറിക്കണമെന്നു വ്യവസ്ഥ ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം (2002) ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരുന്നിന്റെ പേര് സാധിക്കുന്നിടത്തോളം വ്യക്തമായും വലിയ അക്ഷരത്തിലും എഴുതണമെന്നും വ്യവസ്ഥ ചെയ്യും.
മരുന്നുകളുടെ ബ്രാന്‍ഡ് പേരുകള്‍ എഴുതുന്നതും അവ്യക്തമായ കുറിപ്പടിയും വലിയ തോതില്‍ വിമര്‍ശനമുണ്ടാക്കുന്നതിനാലാണ് ചട്ടം ഭേദഗതി ചെയ്യുന്നത്. സാധിക്കുന്നിടത്തോളം ജനറിക് പേരുകള്‍ കുറിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. സാധിക്കുന്നിടത്തോളം എന്നത് ഒഴിവാക്കും. മരുന്നു കുറിക്കുന്നതും ഉപയോഗിക്കുന്നതും യുക്തിക്കു നിരക്കുന്ന രീതിയിലാവണമെന്ന വ്യവസ്ഥ തുടരും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോടും ആലോചിച്ചാണ് ഭേദഗതി നിര്‍ദേശം തയാറാക്കിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























