റോഡിലെ ഗട്ടര്‍ ഒഴിവാക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ഓടയില്‍ വീണു; തലനാരിഴയക്ക് അപകടം ഒഴിവായി

റോഡിലെ ഗട്ടര്‍ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടയില്‍ വീണു. സമീപത്തുള്ള ഹോട്ടലിന്റെ മതിലില്‍ ബസ് തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എം.സി റോഡില്‍ ചൂട്ടുവേലി കവലയ്ക്കു സമീപം രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗട്ടര്‍ ഒഴിവാക്കുന്നതിനായി ഇടത്തേക്ക് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. വെളിയന്നൂരില്‍ നിന്നൂം കോട്ടയത്തേക്ക് വന്നതായിരുന്നു ബസ്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
ഈ ഭാഗത്തുള്ള റോഡുകള്‍ ശോചനാവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇതേതുടര്‍ന്ന് ഗതാഗതക്കുരുക്കും അപകടങ്ങളും ഇവിടെ പതിവാണ്. റോഡിലെ വലിയ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം അറിയാതെ ഗട്ടറില്‍ വീണുള്ള അപകടങ്ങള്‍ പതിവാണ്. റോഡ് പരിചയമുള്ള െ്രെഡവര്‍മാര്‍ വാഹനം ഗട്ടറില്‍ വീഴാതെ വെട്ടിച്ചുമാറ്റുകയാണ് പതിവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























