എന്തിനീ ക്രൂരത... ഒരു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി മുത്തശ്ശി; കുഞ്ഞിന്റെ വായില്‍ ബിസ്‌ക്കറ്റ് കവര്‍ തിരുകി തൊട്ടിലില്‍ കിടത്തി; ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കണ്ടത് ചലനമറ്റ് കിടക്കുന്ന കുഞ്ഞിനെ; നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ കളി കാര്യമായി

കോയമ്പത്തൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു വയസ്സുള്ള ആണ്‍കുഞ്ഞ് മരിച്ച കേസില്‍ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷ് മരിച്ച കേസിലാണ് ആര്‍എസ് പുരം അന്‍പകം വീഥിയില്‍ നാഗലക്ഷ്മിയെ (54) അറസ്റ്റ് ചെയ്തത്. നാഗലക്ഷ്മി കുഞ്ഞിന്റെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി അതി ദാരുണമായി കുഞ്ഞിനെ കൊലപ്പെടുത്തുക ആയിരുന്നു.
കുടുംബപ്രശ്‌നങ്ങള്‍ കാരണം നിത്യാനന്ദനുമായി വേര്‍പിരിഞ്ഞ ഭാര്യ നന്ദിനി മകനുമായി അമ്മ നാഗലക്ഷ്മിയോടൊപ്പമായിരുന്നു താമസം. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നന്ദിനി കുട്ടിയെ അമ്മയെ ഏല്‍പ്പിച്ചാണ് ജോലിക്കു പോവുന്നത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു വന്നപ്പോള്‍ കുഞ്ഞു തൊട്ടിലില്‍ ഉറങ്ങുന്നതായി കണ്ടു. രാത്രിയായിട്ടും ഉണരാതിരുന്നതോടെ വെപ്രാളമായി. ചലനമറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടു ചെന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സായിബാബ കോളനിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുചെന്നപ്പോള്‍ കുട്ടി മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആര്‍എസ് പുരം പൊലീസെത്തി മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിശോധനയില്‍ കുട്ടിയുടെ ദേഹത്തു മുറിവുകള്‍ കണ്ടെത്തി. തുടര്‍ന്നു പൊലീസ് നന്ദിനിയെയും നാഗലക്ഷ്മിയെയും ചോദ്യം ചെയ്തപ്പോഴാണു നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്.
നന്ദിനി ജോലിക്കു പോയ ശേഷം കളിക്കുകയായിരുന്ന ദുര്‍ഗേഷ് നിലത്തു നിന്ന് എന്തോ എടുത്തു വായിലിട്ടപ്പോള്‍ നാഗലക്ഷ്മി അടിച്ചു. കുഞ്ഞു നിര്‍ത്താതെ കരഞ്ഞപ്പോള്‍ ബിസ്‌കറ്റിന്റെ കവര്‍ വായില്‍ തിരുകി തൊട്ടിലില്‍ കിടത്തി. പിന്നീടു വീട്ടുജോലികള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞു മരിച്ചതായി കണ്ടു. വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകിക്കയറ്റിയതിനാല്‍ കുഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്നു പൊലീസ് അറിയിച്ചു.
നന്ദിനിയുടെ രണ്ടാമത്തെ മകനായ ഒരുവയസ്സുള്ള ദുര്‍ഗേഷാണ് ശ്വാസംമുട്ടി മരിച്ചത്. ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലില്‍ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മര്‍ദിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. പോലീസ് ചോദ്യംചെയ്തതില്‍ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി അറിയിച്ചിരുന്നു. പിന്നീട് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
കുട്ടിക്ക് താഴെവീണുകിടക്കുന്ന എല്ലാ സാധനങ്ങളും വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ച്ചയായ അസ്വസ്ഥത നാഗലക്ഷ്മി പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഇത്തരത്തില്‍ കുട്ടി വായിലെന്തോ ഇട്ടതോടെ ക്ഷോഭത്തില്‍ ബിസ്‌കറ്റ് കവര്‍ കുട്ടിയുടെ വായില്‍ തിരുകി. പിന്നീട് തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തി ഇവര്‍ മറ്റുജോലികളിലേര്‍പ്പെട്ടു. വായില്‍ കുടുങ്ങിയ പേപ്പറാണ് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha

























