ഇനി വച്ചടി വച്ചടി കയറ്റം... സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ശ്രമങ്ങള്‍ നടക്കവെ സ്വയം തള്ളിപ്പറഞ്ഞ് താരം; ആ സ്ഥാനത്ത് വരേണ്ടത് സിനിമാനടനല്ല; എല്ലാ തള്ളിപ്പറച്ചിലുകളും മോദിയുടെ ഒറ്റ വിളിയോടെ നില്‍ക്കും

സുരേഷ് ഗോപി എന്തിനാണ് കേരളത്തില്‍ കളം നിറയുന്നതെന്ന ചോദ്യം പല ഭാഗത്ത് നിന്നും ഉയരുകയാണ്. പോലീസുകാരനില്‍ നിന്നും സല്യൂട്ട് ചോദിച്ച് വാങ്ങിയത് മുതല്‍ അതിനുള്ള കളി തുടങ്ങിയെന്നാണ് സംസാരം. വിവാദത്തിലൂടെ സുരേഷ് ഗോപിയുടെ മൈലേജ് കൂടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ നിരവധി ചടങ്ങുകളില്‍ പങ്കെടുത്ത് വാര്‍ത്തകളില്‍ നിറയുന്ന സുരേഷ് ഗോപി വൈകാതെ പാര്‍ട്ടിയെ നയിക്കാന്‍ തലപ്പത്തെത്തുമെന്ന് സൂചന. കേന്ദ്ര നേതൃത്വം ഇടപെട്ട് കേരളത്തില്‍ നടപ്പിലാക്കേണ്ട ചുമതലകള്‍ സുരേഷ് ഗോപിയെ നേരിട്ട് ഏല്‍പ്പിക്കുകയാണ് ഇപ്പോള്‍. എം പിയുടെ താരത്തിളക്കം പരിപാടികളില്‍ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്.
തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി ഉടന്‍ ഉണ്ടാവുമെന്ന സൂചനയും കേന്ദ്ര നേതൃത്വത്തിനോട് അടുപ്പമുള്ളവരില്‍ നിന്നും ലഭിക്കുന്നുണ്ട്. ബൂത്ത് തലം മുതല്‍ അഴിച്ചുപണി വേണമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നിലപാട്.
നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത തോല്‍വിയാണ് ബി ജെ പിക്കുണ്ടായത്. സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയാത്തതിന് പുറമേ, കൈയിലുണ്ടായിരുന്ന നേമം നഷ്ടമായതും സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പ്‌കേടായി വിലയിരുത്തുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ ഉയര്‍ന്ന കൊടകര ഇടപാടുകളെ കുറിച്ചുള്ള വാര്‍ത്തകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാനാദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ ജനറല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമാവും അടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടക്കുക. സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി അടുത്തിടെ പാര്‍ട്ടിയിലെത്തിയ നേതാക്കളും കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തള്ളി. അദ്ധ്യക്ഷനെ മാറ്റാന്‍ നീക്കം നടക്കുന്നതായുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്. അതു സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍ സജീവമാകുമ്പോഴും അദ്ധ്യക്ഷ സ്ഥാനം തന്റെ മനസിലില്ലെന്ന് ആവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി. സിനിമാക്കാരനല്ല രാഷ്ട്രീയക്കാരനാണ് ആ പദിവിയില്‍ ഇരിക്കേണ്ടതെന്നാണ് താരം അഭിപ്രായപ്പെടുന്നത്.
പാര്‍ട്ടിയെ നയിക്കേണ്ട സ്ഥാനത്ത് വരേണ്ടത് സിനിമാനടനല്ലെന്നും കെ.സുരേന്ദ്രനും വി. മുരളീധരനും പറഞ്ഞാലും ആ സ്ഥാനത്തേക്ക് വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നാളെ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നവരുടെ മനോഭാവം പോലും മനസിലാക്കാന്‍ കഴിയുന്ന തഴക്കവും പഴക്കവും ചെന്ന രാഷ്ട്രീയ നേതാക്കളാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്ന ഒരുപാട് നേതാക്കളുണ്ട്. അവരില്‍ ഒരാള്‍ അധ്യക്ഷസ്ഥാനത്തേക്ക് വരട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. നല്ലവരായ സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. മോദിയും അമിത് ഷായും തന്നെ അധ്യക്ഷനാക്കണമെന്ന് ആഗ്രഹിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha

























