ദമ്പതിമാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം.... ദമ്പതികള്‍ ബൈക്കില്‍ സഞ്ചരിക്കവേ കാട്ടാന നടുറോഡില്‍, മടങ്ങിപ്പോകാന്‍ ശ്രമിക്കവേ ബൈക്ക് മറിഞ്ഞു, ഒടുവില്‍ സംഭവിച്ചത്.....

ദമ്പതിമാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം.... തമിഴ്‌നാട്ടില്‍ പോയി മടങ്ങവേയാണ് കാട്ടാന ദമ്പതിമാരെ ആക്രമിച്ചത്. ആക്രമണത്തില്‍ ചട്ടമൂന്നാര്‍ സ്വദേശി വിജി (35)യ്ക്ക് ദാരുണാന്ത്യം.
ഭര്‍ത്താവ് കുമാര്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. ഇടുക്കിയിലെ ശങ്കരപാണ്ഡ്യമേട്ടില്‍ ആനയിറങ്കല്‍ ഡാമിനും പൂപ്പാറയ്ക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ 5:50നാണ് സംഭവം.
വിജിയും കുമാറും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റോഡില്‍ കാട്ടാന നില്‍ക്കുന്നത് കണ്ടത്. അവര്‍ മടങ്ങിപ്പോകാനായി ശ്രമിക്കുന്നതിനിടെ വാഹനം മറിഞ്ഞു. കുമാര്‍ വാഹനത്തിനടിയിലും വിജി മുകളിലുമായാണ് വീണത്. പാഞ്ഞെത്തിയ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിജി തത്ക്ഷണം മരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് വിജിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
കുമാറും ഇവിടെ ചികിത്സയിലാണ്. രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്ന തൊഴിലാളികളുള്‍പ്പെടെ ശങ്കരപാണ്ഡ്യമേട്.മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തിനിരയാകുകയാണ് പതിവ്.
"
https://www.facebook.com/Malayalivartha

























