മന്ത്രി വി ശിവൻകുട്ടിക്കെതിരെ സംസാരിക്കാൻ താൻ ആരാണ്? ഇതു പോലെ ചാനലിൽ ഞെളിഞ്ഞവന്മാരുടെ വിധി ഓർക്കുക; ചാനൽ ചർച്ചക്കിടെ അവതാരകൻ വിനു വി ജോണിന് ഫോണിലൂടെ ദേശാഭിമാനി ലേഖകന്റെ ഭീഷണി!

"മന്ത്രി വി ശിവൻകുട്ടിക്കെതിരെ സംസാരിക്കാൻ താൻ ആരാണ്? ഇതുപോലെ ചാനലിൽ ഞെളിഞ്ഞവന്മാരുടെ വിധി ഓർക്കുക" അന്തി ചർച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് റൂമിലേക്ക് വന്ന ഭീഷണി സന്ദേശമാണിത്. ഭീഷണി ഉയർത്തിയത് ദേശാഭിമാനി ലേഖകൻ. അത്യന്തം നാടകീയമായ സംഭവവികാസങ്ങളാണ് കഴിഞ്ഞദിവസം അരങ്ങേറിയത്.
ചാനൽ ചർച്ചക്കിടെ അവതാരകൻമാർക്ക് ഭീഷണി ഉയർന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു സംഭവം തന്നെയാണ് കഴിഞ്ഞദിവസവും ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ദേശാഭിമാനി ലേഖകൻ ശ്രീകണ്ഠനാണ്. വ്യാഴാഴ്ച രാത്രി എട്ടിന് നടന്ന ന്യൂസ് അവർ ചർച്ചക്കിടെയാണ് നാടകീയമായ സംഭവവികാസങ്ങൾ അരങ്ങേറിയത്.
നിയമസഭയിലെ തെമ്മാടികൾ’ എന്നപേരിലായിരുന്നു ചർച്ച നടന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധപ്രകടനങ്ങളായിരുന്നു ചർച്ചയുടെ വിഷയമായിരുന്നത് . ഈ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ദേശാഭിമാനിയിൽ നിന്ന് ഭീഷണി സന്ദേശം എത്തിയത് .’മന്ത്രി വി ശിവൻകുട്ടിയെ ചോദ്യം ചെയ്യാൻ താനാരാണ്.
ഇതു പോലെ ചാനലിൽ നെഗളിച്ചവരുടെ വിധി ഓർക്കുക എന്നായിരുന്നു ഭീഷണി. പക്ഷേ താൻ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു വി ജോൺ വ്യക്തമാക്കി. താൻ വേണു ബാലകൃഷ്ണനെപ്പോലെ ഒരാൾക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീയോട് പോലും മോശമായി പെരുമാറിയിട്ടില്ല.
നാളെ ഇത്തരം കേസുകളിൽ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപണം ഉയർത്തി. ഈ സംഭവത്തിൽ താൻ പോലീസിൽ പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു . ഭീഷണികൾക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റർ കോടിയേരി ബാലകൃഷ്ണൻ ഈ ഭീഷണിയിൽ നയം വ്യക്തമാക്കണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തി.
താൻ രണ്ടു പെൺമക്കളുടെ അപ്പനാണെന്നും മാന്യമായി തൊഴിലെടുത്താണ് കുടുംബം പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു . ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാൽ, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണമെന്നും വിനു വി ജോൺ നിലപാട് അറിയിച്ചു. നേരത്തെയും വിനു വി ജോണിനെതിരെ ഭീഷണി സന്ദേശങ്ങൾ ഉയർന്നിരുന്നു.
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട വിഷയത്തിലെ എഡിറ്റോറിയല്‍ ചര്‍ച്ചക്കിടെയായിരുന്നു വിനു വി ജോണിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശം എത്തിയത്. വിനു തന്നെയായിരുന്നു ചര്‍ച്ചക്കിടെ ഇക്കാര്യം അറിയിച്ചത്.
‘ഡു നോട്ട് ബീ റ്റൂ സ്മാര്‍ട്ട്’ എന്ന സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ ഫോണിലേക്ക് എത്തിയത്. ഇത്തരത്തിലെ ഭീഷണികളില്‍ നിന്നും കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് മനസിലാക്കാമെന്നും വിനു വ്യക്തമാക്കിയിരുന്നു.
അന്ന് ആ ഭീഷണി ഉയർന്നപ്പോൾ നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാര ബുദ്ധിയോടെയാണ് ആളുകളെ ഭീഷണിപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ കിട്ടിയ സന്ദേശത്തില്‍ പോലും അത് ഉണ്ടെന്നും ഞാന്‍ പേര് പറയുന്നില്ല. പറയേണ്ടപ്പോള്‍ പറയുമെന്നും വിനു ചര്‍ച്ചയില്‍ അപ്പോൾ തന്നെ പറഞ്ഞിരുന്നു.
‘ചര്‍ച്ചയ്‌ക്കെടുക്കുന്ന വിഷയം പോലും ഭീഷണിക്കായുധമാക്കുന്ന കേന്ദ്ര ഏജന്‍സികള്‍, അന്വേഷിക്കൂ. എന്നെക്കുറിച്ചും അന്വേഷിക്കൂ. എന്തും അന്വേഷിക്കാം. സ്വാഗതം, ചര്‍ച്ച കണ്ട് പൊള്ളുന്ന ഉദ്യോഗസ്ഥര്‍ കോടിക്കണക്കിന് ഹവാല പണം വന്നിട്ടും മിണ്ടാതിരിക്കുന്നവര്‍ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്.
വരൂ അന്വേഷിക്കൂ. കള്ളതെളിവുകള്‍ ഉണ്ടാക്കി അറസ്റ്റ് ചെയ്യൂ’ എന്നും വിനു വി ജോണ്‍ അന്നും പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇതാ വീണ്ടും അദ്ദേഹം ചാനൽ ചർച്ചകൾക്കിടെ ഭീഷണി നേരിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























