വമ്പൻ നേട്ടവുമായി തൃശൂർ ജില്ല; ഇതുവരെ 91.61% പേര്‍ ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സീന്‍ സ്വീകരിച്ചു, ഇതില്‍ 22,26,882 ആളുകള്‍ ആദ്യ ഡോസും 8,95,278 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു

വമ്പൻ നേട്ടവുമായി തൃശൂർ ജില്ല. ജില്ലയില്‍ ഇതുവരെ 91.61% പേര്‍ ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സീന്‍ സ്വീകരിച്ചതായി റിപ്പോർട്ട് . 31 ,22,160 ഡോസ് വാക്സീനാണ് ഇതുവരെ ജില്ലയിലാകെ വിതരണം ചെയ്തത്. ഇതില്‍ 22,26,882 ആളുകള്‍ ആദ്യ ഡോസും 8,95,278 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചുകഴിഞ്ഞു.അതോടൊപ്പം തന്നെ 18 മുതല്‍ 45 വരെ പ്രായ പരിധിയിലുള്ള 9,90102 പേര്‍ ആദ്യ ഡോസ് സ്വീകരിക്കുകയുണ്ടായി.1,73791 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നലെ 1735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.ജയശ്രി വ്യക്തമാക്കി. 11585 പേരെയാണ് പരിശോധിച്ചത്. 15.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,75,103 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,52,282 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,821 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1689 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,60,046 കോവിഡ് കേസുകളില്‍, 13 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,191 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,784 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 737 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 108 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha

























