പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി, ലോറിക്കടിയില്‍പ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

കുളക്കട സ്‌കൂള്‍ ജംഗ്ഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ, പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു.
തിരുവല്ല കോയിപ്പുറം പുല്ലാട് സന്തോഷ് ഭവനില്‍ സുരേഷ് കുമാറാണ്(49) മരിച്ചത്.
ജാക്കി ഉപയോഗിച്ച് മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
തമിഴ്‌നാട്ടില്‍ നിന്ന് വൈക്കോല്‍ കയറ്റിവരുന്ന ലോറിയുടെ ടയറാണ് പഞ്ചറായത്.
ജാക്കി തെന്നിമാറുന്നുണ്ടെന്ന് സഹായി അറിയിച്ചെങ്കിലും സുരേഷിന് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല. സുരേഷിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണു.
നാട്ടുകാര്‍ ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ലോറി ഉയര്‍ത്തിയത്.
സുരേഷ് കുമാറിന്റെ പുറത്തെടുത്ത ഉടനെ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























