Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കൊടി സുനിയെ പേടിപ്പെടുത്തിയവര്‍ക്ക് സംഭവിച്ചതെന്ത്? വിയ്യൂരില്‍ നിന്നും വന്നത് ഞെട്ടിക്കുന്ന വാര്‍ത്ത

26 SEPTEMBER 2021 12:21 PM IST
മലയാളി വാര്‍ത്ത

കൊടി സുനിയെ തൊട്ടാല്‍ തൊട്ടവനെ തട്ടും.

കേരളത്തിലെ ജയിലുകളില്‍ സഖാക്കള്‍ ഇക്വിലാബ് സിന്ദാബാദ് എന്ന മട്ടില്‍ വിളിക്കുന്ന മുദ്രാവാക്യമാണ് ഇത്. കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ഇതിന്റെ പേരില്‍ കിട്ടിയത് കൊടിയ മര്‍ദ്ദനമാണ്.

 



ജയിലിനുള്ളില്‍ തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിനാണ് വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ മര്‍ദനമേറ്റത്. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂര്‍ ഈച്ചരത്ത് പ്രതീഷ് (28) ആണു കുന്നംകുളം കോടതിയില്‍ പരാതി ഉന്നയിച്ചത്. ശരീരമാസകലം പരുക്കുണ്ടെന്നും മൂത്രതടസ്സമുണ്ടെന്നും ജഡ്ജിയോടു പ്രതീഷ് പരാതിപ്പെട്ടു.

വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, അതിസുരക്ഷാ ജയിലില്‍നിന്നു മാറാനുള്ള പ്രതിയുടെ നീക്കമാണു മര്‍ദന പരാതിക്കു പിന്നിലെന്നു സംശയിക്കുന്നതായി ജയില്‍ അധികൃതര്‍ പ്രതികരിച്ചു. ഈ സംശയം ന്യായമാണ്. കാരണം കൊടി സുനിയില്‍ ആകൃഷ്ടരായി തടവുകാരെ മര്‍ദ്ദിക്കുന്നത് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്.

 



ഫ്‌ലാറ്റ് കൊലപാതകക്കേസിലെ പ്രതി റഷീദിന്റെ കൂട്ടാളിയായി അടുത്തകാലം വരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു പ്രതീഷിന്റെ വാസം. എന്നാല്‍, ഇയാളില്‍നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടിയതോടെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. റഷീദിനൊപ്പം ചേര്‍ന്നു തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തതായി കൊടി സുനി ആരോപിക്കുന്നവരുടെ കൂട്ടത്തില്‍ പ്രധാനിയാണു പ്രതീഷ്.

വെള്ളിയാഴ്ച വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുമ്പോഴാണു പ്രതീഷ് നാടകീയമായി പരാതി ഉന്നയിച്ചത്. താന്‍ അവശനാണെന്നും കോടതിയോടു ചില രഹസ്യ വിവരങ്ങള്‍ അറിയിക്കാനുണ്ടെന്നും പ്രതീഷ് പറഞ്ഞു. ഇതോടെ പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. അങ്ങനെയാണ് സംഭവമെല്ലാം പുറത്തവന്നത്.

 



കൊടി സുനിക്കുള്ള ഭീഷണിയെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും ഉത്തരവിട്ടിരുന്നു. ആഭ്യന്തര വകുപ്പിന്റെ കര്‍ശനമായ താക്കീത് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. അതിന്റെ പ്രതിഫലനമാണെന്ന് കൊടി സുനിയെ ഭീഷ ണിപ്പെടുത്തിയവര്‍ക്ക് കിട്ടിയത്.

ജയിലുകളില്‍ വന്‍ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. എന്തെങ്കിലും സാധ്യത സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നെങ്കില്‍ അവര്‍ കൊടി സുനിയെ ജയില്‍ മോചിതനാക്കുമായിരുന്നു. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി കൊടി സുനിക്ക് ജാമ്യം നല്‍കാന്‍ സര്‍ക്കാര്‍ പലവ ട്ടം കരുക്കള്‍ നീക്കിയതാണ്.

 



ഇതിന് വേണ്ടി പോലീസ് റിപ്പോര്‍ട്ടും അനുകൂലമാക്കി. എന്നാല്‍ ജയില്‍ മേധാവിയുടെ കര്‍ശന നിലപാടുകളാണ് സര്‍ക്കാരിനെ പിന്നോട്ടടിച്ചത്.

ജയിലില്‍ മുഴുവന്‍ ക്യാമറ ഉള്ളപ്പോള്‍ എങ്ങനെയാണ് മര്‍ദ്ദിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായി ഉയരാം. എന്നാല്‍ മര്‍ദ്ദിക്കുന്ന സ്ഥലങ്ങളില്‍ ക്യാമറ വയ്ക്കാറില്ല എന്നതാണ് സത്യം. അത് പൂജപ്പുരയിലും വിയ്യൂരിലും സാധാരണ ചെയ്യുന്ന കാര്യമാണ്. കോടതികള്‍ ജയിലിലെ മര്‍ദ്ദനത്തിനെതിരെ കേസെടുക്കുമ്പോള്‍ സി സി റ്റി വി പരിശോധിക്കാവുന്നതാണെന്ന് ജയില്‍ അധിക്യതര്‍ അറിയിക്കും. സി സി റ്റി വിയില്ലാത്ത ഇടിമുറികളെ കുറിച്ച് കോടതികള്‍ക്ക് അറിയാമെങ്കിലും അത് കണ്ടെത്താന്‍ കഴിയാറില്ല. തെളിവും ഹാജരാക്കാന്‍ കഴിയാറില്ല.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (4 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (4 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (5 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (5 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (7 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (7 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (7 hours ago)

Malayali Vartha Recommends