പോത്തന്‍കോടിൽ ഭർത്താവുമായി പിണങ്ങിയ യുവതിയെ ഭര്‍തൃസഹോദരന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; കൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക് ശ്രമിച്ചു, യുവാവ് ആശുപത്രിയിൽ

പോത്തൻകോടിൽ യുവതിയെ ഭർത്താവിന്റെ സഹോദരൻ തീകൊളുത്തി കൊല്ലാൻ ശ്രമം. സംഭവം പന്ത്രണ്ട് മണിയോടുകൂടി പണിമൂല ആയിരുന്നു. പണിമൂല സ്വദേശിനി വൃന്ദയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
12 മണിയോടു കൂടി കാറിലെത്തിയ സുബിന്‍ ലാല്‍ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ പിന്നാലെ ഓടി തീ കൊളുത്തുകയായിരുന്നു. പ്രതിയെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക് ശ്രമിച്ചു. പ്രതിയെ അമ്പലത്തറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ ഈഞ്ചക്കല്‍ ബൈപ്പാസില്‍ വച്ച് വഞ്ചിയൂര്‍ പൊലീസും പൂന്തുറ പൊലീസുംചേർന്ന് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha


























