അദ്ധ്യാപകന്റെ വീട്ടിലെ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയ എംപിയുടെ സഹായിയെ നാട്ടുകാര്‍ പിടികൂടി

ഒളിഞ്ഞുനോക്കി ശരിക്കും കുടുങ്ങി. അദ്ധ്യാപന്റെ വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയ എംപിയുടെ സഹായിയെ നാട്ടുകാര്‍ പിടികൂടി. വയനാട് എംപി എംഐ ഷാനവാസിന്റെ താത്കാലിക ജീവനക്കാരന്‍ നൗഷാദിനെയാണ് തൊണ്ടയാടിന് സമീപത്തെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയത്. വീടിന്റെ ഭിത്തിയിലെ കമ്പികള്‍ക്കിടയിലൂടെ ഒളിഞ്ഞ് നോക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കഴുത്ത് ഗ്രില്ലിനുള്ളിലെ കമ്പിയില്‍ കുടുങ്ങി മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്തു.
കുളിമുറിയുടെ ഗ്രില്ലില്‍ തല കുടുങ്ങിയതോടെയാണ് ഇയാളെ അദ്ധ്യാപകന്റെ വീട്ടിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. ആയിക്കരപ്പടി സ്വദേശി നൗഷാദാണ് ഒളിഞ്ഞുനോട്ടം പാരയായതോടെ പിടിയിലായത്. വയനാട് എംപി എംഐ ഷാനവാസിന്റെ െ്രെഡവറാണ് നൗഷാദ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























