Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒട്ടനവധി ഡോക്ടർമാർ ജനകീയാസൂത്രണവുമായി സഹകരിച്ചിട്ടുണ്ട്;പക്ഷേ, ജനകീയാസൂത്രണ പ്രവർത്തകരായിട്ടുള്ളവർ ചുരുക്കമാണ്; അതിലൊന്നാമത്തേതാണ് തൃശൂർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിലെ ഡോക്ടർ കെ. വിജയകുമാർ; ജനകീയാസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്

03 OCTOBER 2021 04:14 PM IST
മലയാളി വാര്‍ത്ത

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.

ഒട്ടനവധി ഡോക്ടർമാർ ജനകീയാസൂത്രണവുമായി സഹകരിച്ചിട്ടുണ്ട്. പക്ഷേ, ജനകീയാസൂത്രണ പ്രവർത്തകരായിട്ടുള്ളവർ ചുരുക്കമാണ്. അതിലൊന്നാമത്തേതാണ് തൃശൂർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിലെ ഡോക്ടർ കെ. വിജയകുമാർ എന്നദ്ദേഹം ഓർമ്മിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഒട്ടനവധി ഡോക്ടർമാർ ജനകീയാസൂത്രണവുമായി സഹകരിച്ചിട്ടുണ്ട്. പക്ഷേ, ജനകീയാസൂത്രണ പ്രവർത്തകരായിട്ടുള്ളവർ ചുരുക്കമാണ്. അതിലൊന്നാമത്തേതാണ് തൃശൂർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിലെ ഡോക്ടർ കെ. വിജയകുമാർ. ജനകീയാസൂത്രണത്തിന്റെ ആദ്യ ഘട്ടത്തോട് ഡോക്ടർമാർ പൊതുവിൽ വിമുഖരായിരുന്നു. പലരും നിർവ്വഹണ ഉദ്യോഗസ്ഥരാകാൻ വിസമ്മതിച്ചു.

പിന്നീടാണ് ഇതിനൊരു മാറ്റം വന്നത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥശ്രേണിയോട് ഇടുപെടുന്നതിനേക്കാൾ എളുപ്പം പ്രാദേശിക ജനപ്രതിനിധികളാണെന്ന് തിരിച്ചറിഞ്ഞു. ഇത് കീഴ്ത്തട്ടിലെ ആരോഗ്യസൗകര്യങ്ങളിലും ആരോഗ്യപരിരക്ഷയുടെ ഗുണമേന്മയിലും വലിയപുരോഗതി സൃഷ്ടിച്ചു. പരിഷത്തിന്റെ സർവ്വേ പ്രകാരം എൺപതുകളുടെ അവസാനം ഇരുപത്തെട്ടു ശതമാനം ജനങ്ങളായിരുന്നു പൊതു ആരോഗ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നത്.

2014 ആയപ്പോഴേക്കും ഇത് 38 ശതമാനമായി. 2018 ആയപ്പോഴേക്കും 48 ശതമാനമായി ഉയർന്നു. ഈ ഒരു പരിവർത്തനത്തിൽ ഡോക്ടർ വിജയകുമാറിനേപ്പോലുള്ളവർ വഹിച്ച പങ്ക് വളരെ വലുതാണ്. ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമുള്ള പരിശീലന കേന്ദ്രമായി തിരുവനന്തപുരം മെഡിക്കൽ കോളജിനേയാണ് തെരഞ്ഞെടുത്തത്.

ഈ പരിശീലനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്നത് ഡോ. വിജയകുമാറായിരുന്നു. ഈ കേന്ദ്രീകൃത പരിശീലനത്തിനു മാത്രമല്ല, എവിടെയൊക്കെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി പ്രാദേശിക പരിശീലനങ്ങൾ, ചർച്ചകൾ, പരീക്ഷണങ്ങൾ നടന്നിരുന്നുവോ അവിടെയെല്ലാം അദ്ദേഹം ഇടപെട്ടു.

ഹെൽത്ത് ആക്ഷൻ ഫോർ പീപ്പിൾ (HAP) എന്നത് ഡോ. സി.ആർ. സോമൻ രൂപംനൽകിയ ആരോഗ്യപ്രവർത്തകരുടെ ഫോറമാണ്. അതിലൂടെയാണ് ഡോ. വിജയകുമാർ പൊതുപ്രവർത്തന വേദിയിലേക്ക് വരുന്നത്. ഡോ. സി.ആർ. സോമന്റെ മരണാനന്തരം പ്രവർത്തനം മന്ദീഭവിച്ച HAPയ്ക്ക് ഒരു പുതുജീവൻ ഡോ. വിജയകുമാറും ഒരു സംഘം സഹപ്രവർത്തകരും ചേർന്ന് നൽകിയിരിക്കുകയാണ്.

താൽപര്യവും പ്രതിബദ്ധതയുമുള്ള ഏതാനും പഞ്ചായത്തുകൾ തെരഞ്ഞെടുത്ത് രണ്ട്-മൂന്ന് വർഷം കൊണ്ട് അവയെ വയോജന സൗഹൃദമാക്കാനാണ് പരിപാടി. കാട്ടാക്കട മണ്ഡലത്തിലെ പഞ്ചായത്തുകളിലെ കൂടിയിരിപ്പിന് ഞാനും പോയിരുന്നു. ഡോ. വിജയകുമാറും എൻ. ജഗജീവനുമാണ് പാർട്ടിസിപ്പേറ്ററി അപ്രൈസലിന് നേതൃത്വം നൽകിയത്.

ഇരുപത്തഞ്ചു വർഷം മുൻപ് എങ്ങനെയാണോ ക്ലാസിനു നടുവിലേക്ക് ഇറങ്ങിച്ചെന്ന് ചെറു ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ നൽകി കസറിക്കൊണ്ടിരുന്നത് അതുപോലെതന്നെ ഇപ്പോഴും ഡോ. വിജയകുമാർ ഉഷാർ. വയോജനങ്ങളെ മുഴുവൻ ചുമക്കേണ്ട ഭാരമായിട്ടല്ല ഈ പുതിയ പരിപാടി കാണുന്നത്. വയോജനങ്ങളുടെ താൽപര്യവും കഴിവുകളും വിലയിരുത്തി നാടിന്റെ ക്ഷേമ വികസന പ്രവർത്തനങ്ങളിൽ അവരെ പങ്കാളിയാക്കും. ഇതിനുള്ള വലിയൊരു പരിശ്രമമായിരുന്നു ജനകീയാസൂത്രണകാലത്തെ സന്നദ്ധ സാങ്കേതിക സേന.

അതിന്റെ കൂടുതൽ വിപുലമായ ഒരു വേദിയാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്. സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസവുമുള്ള വയോജനങ്ങൾ മാത്രമല്ല പരമ്പരാഗതമായ തൊഴിലുകളിൽ വൈവിദ്ധ്യമുള്ളവരെക്കൂടി ഈ രീതിയിൽ പ്രയോജനപ്പെടുത്താം. പഠന പിന്തുണാപരിപാടികൾ, അങ്കണവാടികളിൽ കഥയ്ക്കും കളിക്കും നേതൃത്വം നൽകുന്നവർ, കുട്ടികളുടെ അയൽപക്ക കൂട്ടങ്ങൾ, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് ഇവയിലെല്ലാം ഇവർക്ക് വലിയ സംഭാവന ചെയ്യാൻ കഴിയും.

എന്തിന് വളരെ പ്രായം ചെന്നവരുടെ സംരക്ഷണം പോലും പ്രായം കുറഞ്ഞ വയോജനങ്ങൾക്ക് ഏറ്റെടുക്കാം. വയോജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം ഒറ്റപ്പെടലിന്റേതാണ്. ഇതിനൊരു പ്രതിവിധി വയോജനങ്ങളുടെ അയൽക്കൂട്ടങ്ങളാണ്. കുടുംബശ്രീയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഈ പഞ്ചായത്തുകളിൽ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ഈ അയൽക്കൂട്ടങ്ങളുടെ കേന്ദ്രങ്ങളായിരിക്കും ഓരോ വാർഡിലും സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വയോ ക്ലബ്ബുകൾ.

വയോജനങ്ങൾക്ക് ചർച്ചകൾക്കും ഉല്ലാസത്തിനും പ്രവർത്തികൾക്കുമുള്ള സൗകര്യങ്ങൾ ഈ ക്ലബ്ബുകളിലുണ്ടാകും. പരിചരണത്തിനും മേൽനോട്ടത്തിനും ഒരു കുടുംബശ്രീ പ്രവർത്തകയും. പ്രായം കൂടുംതോറും ആരോഗ്യ പ്രശ്നങ്ങൾ കൂടിക്കൊണ്ടിരിക്കും. കിടപ്പുരോഗികൾക്ക് ഫലപ്രദമായ പാലീയേറ്റീവ് ചികിത്സ ലഭ്യമാക്കണം. മറവിരോഗം ഇന്ന് കേരളത്തിൽ വ്യാപകമാണ്.

ഓർമ്മ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും ഡയബറ്റിക്സും പ്രഷറും ശരിയായ രീതിയിൽ മാനേജ് ചെയ്യുന്നതുവഴി ഓർമ്മ നഷ്ടപ്പെടലിന്റെ തോത് കുറയ്ക്കാൻ കഴിയും. മൂത്രമൊഴിക്കുന്നതിനുള്ള നിയന്ത്രണം നഷ്ടപ്പെടലാണ് മറ്റൊരു രോഗം. പലരും ഇത് മറച്ചുവെയ്ക്കുന്നു. മറച്ചുവെച്ച് പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ കഴിയും. ഈ സ്ഥിതിവിശേഷത്തിന് സാമൂഹ്യപ്രതിവിധികൾ കണ്ടെത്തിയേ തീരൂ.

മുതിർന്ന പൗരരുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ സമസ്ത വികസന മേഖലകളിൽ പ്രതിഫലിക്കേണ്ടതുണ്ടെന്ന നിഗമനത്തിലാണ് യോഗമെത്തിയത്. സ്ഥാപനങ്ങളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങൾ, പശ്ചാത്തല സൗകര്യങ്ങൾ, തൊഴിൽ മേഖല, കലാ സാംസ്കരിക രംഗം തുടങ്ങി എല്ലാ രംഗങ്ങളും മുതിർന്ന പൗരരുടെ ജീവിതാവശ്യങ്ങളും അവകാശങ്ങളും ഉൾക്കൊള്ളുന്ന രീതിയിൽ നവീകരിക്കണം.

തദേശ സ്വയംഭരണ സ്ഥാപനങ്ങൾ നീക്കിവയ്ക്കുന്ന 3% വികസന ഫണ്ട് കൊണ്ടു മാത്രം മുതിർന്ന പൗര സമൂഹത്തിന്റെ വികസനാവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. നിലവിലുള്ള വിവിധ സ്കീമുകളേയും പദ്ധതികളേയും സംയോജിപ്പിക്കുന്നതിലൂടെ മാത്രമേ നിലവിലുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ.
#ജനകീയാസൂത്രണജനകീയചരിത്രം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (45 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends