എന്താണ് ചെമ്പോലയില്‍... മോന്‍സണ്‍ മാവുങ്കല്‍ അകത്തായിട്ടും ഇപ്പോള്‍ ചര്‍ച്ചയാകുന്ന ഏക പുരാവസ്തുവാണ് ചെമ്പോല; ചെമ്പോല താന്‍ നല്‍കിയതെന്ന് പറഞ്ഞ് പുരാവസ്തു വില്പനക്കാരന്‍ കൂടി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കടുത്തു; മാവുങ്കലിനെ വെളുപ്പിക്കാന്‍ ക്യാമ്പയിന്‍ നടക്കുന്നുവെന്ന് നടി ലക്ഷ്മി പ്രിയ

ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങി നൂറായിരം വ്യാജ പുരാവസ്ഥുക്കള്‍ മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അയ്യപ്പന്റെ ചെമ്പോലയാണ്. എന്താണ് വ്യാജ ചെമ്പോലയ്ക്കിത്ര പ്രാധാന്യമെന്ന് ചോദിച്ചാല്‍ ബിജെപിക്കാര്‍ പറയുന്നത് ശബരിമലയെ തകര്‍ക്കാന്‍ ബോധപൂര്‍വം ചെമ്പോല ഉണ്ടാക്കിയെന്ന്. അതായത് ചെമ്പോലയല്ല ചെമ്പോലയില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നതിനെ സംബന്ധിച്ചാണ് തര്‍ക്കം.
അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോല നല്‍കിയത് താനാണെന്നും സിനിമാ സംബന്ധമായ ആവശ്യത്തിനാണ് വില്പന നടത്തിയതെന്നും അവകാശപ്പെട്ട് പുരാവസ്തു വില്പനക്കാരന്‍. ചെമ്പോലയില്‍ ശബരിമല ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച് ഒന്നുമില്ലെന്നും വഴിപാടുകളെപ്പറ്റിയാണ് പറയുന്നതെന്നും തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി ഗോപാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയില്‍ നാളികേരം ഉടയ്ക്കാനും എടുക്കാനുമുള്ള അവകാശം ഒരാള്‍ക്ക് കൈമാറുന്നത് വ്യക്തമാക്കുന്നതാണ് ചെമ്പോല. ഇരുന്നൂറ് കൊല്ലം പഴക്കമുള്ള ചെമ്പോലയാണ് അത്. മൂന്നുകൊല്ലം മുന്‍പാണ് തന്റെ കൈയില്‍ എത്തിയത്. കോലെഴുത്തിലായതിനാല്‍ സാധാരണക്കാര്‍ക്ക് ചെമ്പോല വായിക്കാന്‍ കഴിയില്ല. സന്തോഷ് എന്ന വ്യക്തിയാണ് സിനിമയ്ക്ക് വേണ്ടി തന്റെ കൈയില്‍ നിന്ന് വാങ്ങിയത്. എത്ര രൂപയ്ക്കാണ് നല്‍കിയതെന്ന് ഓര്‍മ്മയില്ല. ഇതില്‍ വിവാദമാക്കാന്‍ മാത്രം എന്താണുള്ളതെന്ന് അറിയില്ല.
തൃശൂര്‍ ഫിലാറ്റലിക് ക്ലബില്‍ വച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളില്‍ നിന്ന് ചെമ്പോല വാങ്ങിയത്. ക്ലബ് അംഗമായ ഒരു പുരാവസ്തു വിദഗ്ദ്ധനും ചെമ്പോല പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയിരുന്നു. ചെമ്പോല മോന്‍സന്റെ കൈയിലെത്തിയത് അറിഞ്ഞിരുന്നില്ല. മോന്‍സണുമായി നേരിട്ട് ഇടപാടൊന്നുമില്ല. വര്‍ഷങ്ങളായി പുരാവസ്തുക്കളുടെ വില്പനക്കാരനാണ് ഗോപാല്‍ജി. എന്തായാലും ഗോപാല്‍ജിയുടെ വാദം വന്നെങ്കിലും ചെമ്പോല തണുത്തിട്ടില്ല.
അതിനിടെ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ 'വെളുപ്പിക്കാന്‍' ക്യാമ്പയിന്‍ നടക്കുന്നുവെന്ന് നടി ലക്ഷ്മി പ്രിയ. തന്റെ ചില സുഹൃത്തുക്കളും ഇതിന്റെ ഭാഗമാകുന്നുവെന്നും നടി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടിയുടെ പ്രതികരണം. മോന്‍സണ്‍ മാവുങ്കല്‍ പറ്റിച്ചതെല്ലാം കോടീശ്വരന്മാരെയാണെന്ന രീതിയിലുള്ള ട്രോളുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു നടി.
മോന്‍സണ്‍ മാവുങ്കല്‍ പാവങ്ങളെ പറ്റിച്ചിട്ടില്ലെന്നും പറ്റിച്ചത് മുഴുവന്‍ പണക്കാരെ ആയിരുന്നുവെന്നും അങ്ങനെ പറ്റിച്ചു കിട്ടിയ പണം കൊണ്ട് ഒരു കോടി രൂപയുടെ പള്ളിപ്പെരുന്നാള്‍ വരെ നടത്തിയെന്നും ആ ഇനത്തില്‍ പാവപ്പെട്ടവന് മൂന്നു ദിവസം വയറു നിറച്ച് അന്നവും പന്തലു പണിക്കാര്‍ക്കു വരെ നിറയെ പണവും കിട്ടിയെന്നും തട്ടിപ്പ് തുക കൊണ്ട് ധാരാളം പാവപ്പെട്ടവരെ സഹായിച്ചു എന്നുമൊക്കെ സമാന്തര വെളുപ്പിക്കല്‍ ക്യാംപെയ്ന്‍ നടക്കുന്നു. ബുദ്ധി ഏറെ ഉള്ളവര്‍ എന്നു ഞാന്‍ കരുതിയിരുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളും ഈ വെളുപ്പിക്കലില്‍ അറിയാതെ ഭാഗമായി കാണുന്നു.
പാവപ്പെട്ടവന് കൈ വയ്ക്കാവുന്ന ഒരു ഹോബിയോ ബിസിനസോ അല്ല തീര്‍ച്ചയായും വിപുലമായ പുരാവസ്തു ശേഖരണം. ഏതെങ്കിലും പാവപ്പെട്ടവര്‍ ഇയാളുടെ കെണിയില്‍ വീണിട്ടുണ്ടോ എന്നും നമുക്ക് നിശ്ചയം പോരാ. ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണുനീര് കുടിപ്പിക്കാന്‍ മുന്‍ നിരയില്‍ നിന്ന ആളാണ് ഈ പറഞ്ഞ മോന്‍സന്‍.
ആരൊക്കെയാണ് അയാളോടൊപ്പം ഒരു ജനതയെ മുഴുവന്‍ ഭിന്നിപ്പിക്കാന്‍, ഈ നാടിന്റെ ക്രമ സമാധാനം തകര്‍ക്കാന്‍ അയാള്‍ക്കൊപ്പം നിന്നത് ആരുടെ ബുദ്ധി മതേതരം എന്നത് കേവലം പേപ്പറില്‍ ഒതുങ്ങുന്ന വെറുമൊരു വാക്കാണ് എന്നു വരുത്തി തീര്‍ക്കാന്‍ കൂട്ടുനിന്ന ടിയാന്‍ പറ്റിക്കാന്‍ നോക്കിയത് ഒരു ചെറിയ സമൂഹത്തെ മാത്രമല്ല എന്നും ലക്ഷ്മി പ്രിയ പറയുന്നു.
"
https://www.facebook.com/Malayalivartha























