കരുതല്‍ തടവ് അവസാനിക്കുന്നു.... സ്വര്‍ണക്കടത്തു കേസില്‍ മുഖ്യപ്രതികളുടെ കോഫെപോസ കരുതല്‍ തടവു നീട്ടുന്നതില്‍ ഹൈക്കോടതി വിധി കാത്ത് കസ്റ്റംസ്

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യപ്രതികളുടെ കോഫെപോസ കരുതല്‍ തടവു നീട്ടുന്നതില്‍ ഹൈക്കോടതി വിധി കാത്തു കസ്റ്റംസ്. ഈ മാസം പത്തിനാണു രണ്ടാംപ്രതി സ്വപ്നാ സുരേഷ്, മൂന്നാംപ്രതി സന്ദീപ് നായര്‍ എന്നിവരുടെ ഒരു വര്‍ഷ കരുതല്‍ തടവ് അവസാനിക്കുന്നത്.
എന്‍.ഐ.എ. കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാകുന്ന സ്വപ്നയ്ക്കു ജയില്‍ മോചിതയാകാം.
സരിത്തിന്റെ കോഫെപോസ തടങ്കല്‍ കാലാവധി അടുത്തമാസം പൂര്‍ത്തിയാകും. കോഫെപോസ ചുമത്തിയതിനെതിരേ സ്വപ്നയും സരിത്തും നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായി ഹൈക്കോടതി ഈയാഴ്ച വിധി പറയാനിരിക്കുകയാണ്.
കോഫെപോസ ഉപദേശക ബോര്‍ഡ് തീരുമാനം ഹൈക്കോടതി ശരിവച്ചാലും ഇനി കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയില്ലെന്നാണു കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാത്രമല്ല, നീട്ടാനുള്ള അപേക്ഷ നല്‍കണമോ എന്നതില്‍ ഇതുവരെ തീരുമാനിച്ചിട്ടുമില്ല. കോഫെപോസ കേസ് പരിഗണിച്ചപ്പോള്‍ അസാധരണ നടപടിയും ഇത്തവണ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായി.
കോഫെപോസയുടെ ചുമതലയുള്ള കേന്ദ്ര ഗവ. സെക്രട്ടറിയില്‍നിന്നു കഴിഞ്ഞാഴ്ച എല്ലാഫയലുകളും വിളിച്ചുവരുത്തി പരിശോധിച്ചു. പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം മതിയാകുന്നതല്ലെന്ന വാദം പരിഗണിച്ചാണിത്. എന്‍.ഐ.എ. കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ വാദം പൂര്‍ത്തിയായി.
22 നാണു കേസ് വീണ്ടും പരിഗണിക്കുന്നത്. എന്‍.ഐ.എ. കേസില്‍ ജാമ്യം കിട്ടാതെ മൂവര്‍ക്കും പുറത്തിറങ്ങാനാകില്ല.
"
https://www.facebook.com/Malayalivartha























