പതിനഞ്ചു വര്‍ഷത്തിലധികം പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്ന ഫീസ് എട്ടിരട്ടിയാക്കി.. അടുത്ത വര്‍ഷം മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും

പതിനഞ്ചു വര്‍ഷത്തിലധികം പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്ന ഫീസ് എട്ടിരട്ടിയാക്കി. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പുതിയ പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രജിസ്ട്രേഷന്‍ പുതുക്കുന്നതില്‍ കാലതാമസം വന്നാല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രതിമാസം 300 രൂപ പിഴയായി ഈടാക്കും.
അതേസമയം വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 500 രൂപയാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതില്‍ കാലതാമസം വന്നാല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് പ്രതിദിനം 50 രൂപ വീതം പിഴ നല്‍കേണ്ടി വരും.
"
https://www.facebook.com/Malayalivartha























