ശാലിനി എന്ത് ചെയ്തെന്നാ... നടന് അജിത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി; പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി; അജിത്തിനും ശാലിനിയ്ക്കും ഒപ്പം നിന്ന് വീഡിയോ എടുത്തതാണ് പ്രശ്നമായതെന്ന് കരഞ്ഞ് പറഞ്ഞ് യുവതി
തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ വീട് വാര്‍ത്തകളില്‍ നിറയുകയാണ്. അജിത്തും ശാലിനിയും കൂടി ജോലി നഷ്ടപ്പെടുത്തിയെന്ന് പരാതി പറഞ്ഞ് ഒരു യുവതി അജിത്തിന്റെ വീടിന് മുമ്പിലെത്തിയതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം അജിത്തിന്റെ വീടിന് മുന്നില്‍ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തി. പിന്നീട് പൊലീസ് യുവതിയെ അറസ്റ്റും ചെയ്തു. ഫര്‍സാന എന്ന നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
സ്വകാര്യ ആശുപത്രിയിലാണ് ഫര്‍സാന ജോലി ചെയ്തിരുന്നത്. അജിത്തും ശാലിനിയും മുന്‍പൊരിക്കല്‍ ആശുപത്രിയില്‍ വന്നപ്പോള്‍ ഇരുവര്‍ക്കുമൊപ്പം നിന്ന് ഫര്‍സാന വിഡിയോ എടുത്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
വിഡിയോ വൈറലായതോടെ ജോലി സ്ഥലത്തെ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ച് ഫര്‍സാനയെ ജോലിയില്‍ നിന്ന് ആശുപത്രി അധികൃതര്‍ പുറത്താക്കി. ഇതേത്തുടര്‍ന്ന് ഫര്‍സാന ശാലിനിയെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും എന്നാല്‍ നടപടി ഒന്നും ആയില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. താരത്തിന്റെ വീടിന് സുരക്ഷ നല്കുന്ന പൊലീസുകാര്‍ ഇവരെ തടഞ്ഞു. ഫര്‍സാനയെ സമാധാനിപ്പിക്കുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണം അജിത്താണെന്നും തനിക്ക് അജിത്തിനെ കാണണമെന്നും പറഞ്ഞ് ഇവര്‍ കരയാന്‍ തുടങ്ങി.
തുടര്‍ന്ന് തീകത്തിച്ച് ആത്മഹത്യക്ക് ശ്രമം തുടങ്ങി. പെട്ടെന്ന് തന്നെ പൊലീസും അവിടെ എത്തിയ ചില നാട്ടുകാരും ചേര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് തീയണച്ചു. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അറസ്റ്റ് ചെയ്തെങ്കിലും കൗണ്‍സിലിങ് നല്കി ഫര്‍സാനയെ പൊലീസ് വിട്ടയച്ചു. ഇവര്‍ക്കെതിരെ കേസൊന്നും എടുത്തിട്ടില്ല.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നടന്റെ വീടിന് മുന്നില്‍ എത്തിയ ഫര്‍സാന എന്ന യുവതി താരത്തെ കാണാനാകാത്തതിന്റെ നിരാശയില്‍ സ്വയം തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് ഇടപ്പെട്ട് ശ്രമം വിഫലമാക്കിതിനാലാണ് യുവതിയെ രക്ഷിക്കാനായത്.
ഫര്‍സാന ചെന്നൈയിലെ ടെയ്നാംപ്പേട്ടിന് സമീപമുള്ള ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. 2020ല്‍ അജിത്തും ഭാര്യ ശാലിനിയും ഈ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഫര്‍സാന ഇവരോടൊപ്പം വീഡിയോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെ ഫര്‍സാനയും താരമായി. എല്ലാവരും ഫര്‍സാനയെ തിരിച്ചറിഞ്ഞ് അഭിനന്ദന പ്രവാഹമായി.
ഇതിനിടയ്ക്കാണ് സന്തോഷം പോകുന്ന മറ്റൊരു വാര്‍ത്തയറിഞ്ഞത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഫര്‍സാനയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് തനിക്ക് ജോലി തിരികെ ലഭിക്കുവാന്‍ പല വാതിലുകള്‍ മുട്ടിയിട്ടും നടന്നില്ല. ഇടയ്ക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് ഫര്‍സാന അജിത്തിന്റെ ഭാര്യ ശാലിനിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതേ ആവശ്യവുമായാണ് കഴിഞ്ഞ ദിവസം ഫര്‍സാനയും മറ്റൊരു യുവതിയും അജിത്തിന്റെ വീടിനുമുന്നിലെത്തിയത്. എന്നാല്‍ പുറത്തുണ്ടായിരുന്ന പൊലീസുകാര്‍ താരത്തെ കാണാന്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് ഫര്‍സാന തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്തായാലും സംഭവം വലിയ വാര്‍ത്തയായി.
"
https://www.facebook.com/Malayalivartha