നവരാത്രി ആഘോഷത്തിന് തുടക്കമായി.... ഇനിയുള്ള രാത്രികള്‍ ഭക്തിയുടെയും വ്രതത്തിന്റെയും സാധനകള്‍... കോവിഡ് മാനദണ്ഡം അനുസരിച്ച് നവരാത്രി സംഗീതോത്സവും ആരംഭിച്ചു
നവരാത്രി ആഘോഷത്തിന് തുടക്കമായി.... ഇനിയുള്ള രാത്രികള്‍ ഭക്തിയുടെയും വ്രതത്തിന്റെയും സാധനകള്‍... കോവിഡ് മാനദണ്ഡം അനുസരിച്ച് നവരാത്രി സംഗീതോത്സവും ആരംഭിച്ചു.
കഴിഞ്ഞ തവണ കലാപരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കിയിരു്നു. . അവസാന നാളുകളില്‍ ദുര്‍ഗാഷ്ടമി മഹാനവമി പൂജകളും 15 ന് പൂജയെടുപ്പും ലളിതമായ ചടങ്ങുകളോടെ നടക്കും.
ഈ മാസം 15ന് വിജയദശമി വരെ നീളുന്ന ആഘോഷത്തിന് രണ്ടാം കോവിഡ് കാലമായ ഈ വര്‍ഷവും നിറപ്പൊലിമ ഉണ്ടാവില്ല. മിക്ക ക്ഷേത്രങ്ങളിലും പേരിനുമാത്രമായിരിക്കും ആഘോഷം. എന്നാല്‍, ദേവീക്ഷേത്രങ്ങളില്‍ നടക്കാറുള്ള ആചാരാനുഷ്ഠാനങ്ങള്‍ മുടക്കമില്ലാതെ നടക്കും.
ഗ്രന്ഥപൂജ, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും നല്‍കാനും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കണം. പുസ്തകങ്ങള്‍ അണുനാശനത്തിന് നടപടി സ്വീകരിക്കണം. വിദ്യാരംഭം രക്ഷിതാക്കളുടെ മടിയിലിരുത്തി വേണം ചെയ്യാന്‍. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.
https://www.facebook.com/Malayalivartha