Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

പണയമായി നൽകിയ കാർ ഉപയോഗക്ഷമമല്ലാത്തതിനാൽ പണം തിരിച്ചു നൽകി കാർ കൊണ്ടു പോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം; പണയത്തിന് ഇടനിലക്കാരനായി നിന്നയാളെ മർദ്ദിച്ചു; നാലുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

07 OCTOBER 2021 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

പണയമായി നൽകിയ കാർ ഉപയോഗക്ഷമമല്ലാത്തതിനാൽ പണം തിരിച്ചു നൽകി കാർ കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ കാർ പണയത്തിനു നൽകിയതിൽ ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനെ മർദ്ദിക്കുകയും അയാൾ വന്ന ബി എം ഡബ്ല്യു കാർ തട്ടിയെടുക്കുകയും ചെയ്തെന്ന  പരാതിയിൽ വൈക്കം പോലീസ്  ഉദയനാപുരം സ്വദേശികളായ നാലു പേരെ പിടികൂടി.

ഉദയനാപുരം നികർത്തിൽ വീട്ടിൽ ബിനു കെ ആർ(ബൈനു) (43), വടയാർ ചേമ്പാലഭാഗത്തു കൊച്ചുവീട്ടിൽ ഷഫീക് (34), ഉദയനാപുരം കരയിൽ മണ്ണമ്പള്ളിൽ വീട്ടിൽ പ്രവീൺ പ്രദീപ് (20), വടക്കേമുറി ഇരുമ്പൂഴിക്കര കരയിൽ ഇലകുടിക്കൽ വീട്ടിൽ സൂബൈർ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകളും പോലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മട്ടാഞ്ചേരി സ്വദേശിയായ ഇടനിലക്കാരൻ വല്ലകം സ്വദേശിയിൽ നിന്നു 3,65000 രൂപ വാങ്ങി കാസർകോഡു സ്വദേശിയുടെ എക്സ് യു വി 500 കാർ പണയമായി നൽകി.

ഈ കാർ ഉപയോഗ്യമല്ലെന്നും പണം തിരിച്ചു തന്നു കാർ തിരിച്ചു കൊണ്ടുപോകണമെന്ന് ഇടനിലക്കാരനെ അറിയിച്ചെങ്കിലും ഇയാൾ പണം തിരിച്ചെത്തിച്ച് കാർ കൊണ്ടുപോയില്ല. ഇടനിലക്കാരൻ  കാറിന്റെ ഉടമയ്ക്ക് പണം നൽകി 7500 രൂപ കമ്മീഷനും കൈപ്പറ്റിയിരുന്നു.

ഇനി മറ്റൊരാൾക്ക് ഈ കാർ പണയത്തിനു നൽകിയാൽ മാത്രമേ വല്ലകം സ്വദേശിക്കു പണം നൽകി കാർ തിരിച്ചെടുക്കാനാകുവെന്നാണ് ഇടനിലക്കാരൻ പറയുന്നത്. കാറിന്റെ ടയറുകൾക്കു തകരാറുണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിച്ചാൽ കാർ സുഗമമായി ഉപയോഗിക്കാനാകുമെന്നും ഇയാൾ പറയുന്നു.

പണം തിരിച്ചു കിട്ടാൻ പലതവണ വിളിച്ചു സംസാരിച്ചിട്ടും ഫലമില്ലാതായതോടെ പണം നൽകിയ വല്ലകം സ്വദേശിയുടെ സുഹൃത്തുക്കൾ പണയമായി കാർ വേണമെന്ന് ആവശ്യപ്പെട്ട് മട്ടാഞ്ചേരിക്കാരനെ വിളിച്ചു.

കെണിയൊരുക്കിയതറിയാതെ ഡ്രൈവർ കൂടിയായ  ഇടനിലക്കാരൻ വർക്ക് ഷോപ്പിൽ അറ്റകുറ്റ പണിക്കായി കൊണ്ടുവന്ന ബി എം ഡബ്ല്യു കാറിൽ വൈക്കത്തെത്തി. ബി എം ഡബ്ല്യു കാർ തടഞ്ഞുവച്ചാൽ തന്റ  പണം കിട്ടുമെന്ന പ്രതീക്ഷയിൽ വല്ലകം സ്വദേശിയും സുഹൃത്തുക്കളും ചേർന്നു കാർ തടഞ്ഞുവച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ്  ഇടനിലക്കാരന് മർദ്ദനമേറ്റത്. ഇടനിലക്കാരന്റ് പരാതിയെ തുടർന്ന് പിടിച്ചു പറിക്കു കേസെടുത്താണ് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (13 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (30 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (45 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (51 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends