പേപ്പറിൽ എഴുതിയ മൊബൈൽ നമ്പർ എറിഞ്ഞിട്ടും നോക്കാതെ നടന്ന പെൺകുട്ടിയെ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ കാർ നിർത്തി ഷാളിൽ പിടിച്ച് വലിച്ച് അപമാനിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

റോഡിലൂടെ നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ കാറിൽ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി.
പേഴുംപാറ സ്വദേശി ലിജോ രാജാണ് അറസ്റ്റിലായത്. പത്തനംതിട്ട പെരുന്നാട്ടിലാണ് സംഭവം.
പേപ്പറിൽ എഴുതിയ മൊബൈൽ നമ്പർ ലിജോ രാജ് പെൺകുട്ടി നേരെ എറിയുകയും എന്നാൽ പെൺകുട്ടി ഇത് ശ്രദ്ധിക്കാതെ നടന്നു പോവുകയും ചെയ്തു.
തുടർന്ന് റോഡ് ക്രോസ്സ് ചെയ്യുന്ന സമയം കാർ മുന്നിൽ നിർത്തി പെൺകുട്ടിയുടെ ഷാളിൽ പിടിച്ച് വലിക്കുകയായിരുന്നു.
തനിക്ക് നേരിട്ട അപമാനത്തെ തുടർന്ന് പെൺകുട്ടി നൽകിയ പരാതിയിലാണ് ലിജോ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനക്കിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























