രാത്രി വീട്ടിൽ എത്താതിരുന്ന പന്ത്രണ്ടുവയസുകാരൻ ബന്ധുവീട്ടില്‍ ആണെന്ന് കരുതി വീട്ടുകാർ; അടുത്ത ദിവസവും കാണാതായതോടെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത് ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ബന്ധു വീട്ടിൽ പോയെന്ന് കരുതിയ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തിയത് ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
മരുതകടവ് കീരിപൊട്ടി കോളനിയില്‍ ചന്ദ്രന്റെയും സുബിയുടെയും മകന്‍ നിഖിലാണ് മരിച്ചത്.
രുത ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു നിഖിൽ. ചൊവ്വാഴ്ച രാത്രി നിഖില്‍ വീട്ടില്‍ എത്തിയിരുന്നില്ല.
രാത്രിയില്‍ കിടക്കാനായി വീടിന് അടുത്തുള്ള ബന്ധുവീട്ടില്‍ പോയതാവും എന്നായിരുന്നു വീട്ടുകാര്‍ കരുതിയത്.
ബുധനാഴ്ച രാവിലെ ആയിട്ടും കുട്ടി തിരിച്ചെത്താതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























