നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞു... നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്ന് കേരളാ ഹൈക്കോടതി
സംസ്ഥാനമാകെ ഇപ്പോള്‍ കണ്ടുവരുന്ന നോക്കുകൂലി എന്ന സമ്ബ്രദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്നും കേരളാ ഹൈക്കോടതി. നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് നാണക്കേടാണെന്നും കോടതി കുറ്റപ്പെടുത്തി.
കൊല്ലം ജില്ലയിലെഒരു ഹോട്ടല്‍ ഉടമ നല്കിയ പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവെയാണ് ട്രേഡ് യൂണിയന് തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നത് ഉള്‍പ്പെടെ കോടതിയുടെ പരാമര്‍ശം ഉണ്ടായത്. തൊഴിലാളികള്‍ക്ക് നോക്കുകൂലി നല്കാത്തതിനാല് ഹോട്ടലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.
തൊഴിലാളികളെ ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വിഷയം സംഘട്ടനത്തിലേക്ക് പോകുന്നത് നിര്‍ത്തണമെന്നും അവകാശ ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ തൊഴിലാളി സംഘടനയ്ക്ക് ഉണ്ടെങ്കില്‍ നിയമപരമായി നേരിടണമെന്നും കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha