നിശ്ചലരായി കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തിരുന്ന് അപ്പാ അമ്മേ എന്നുറക്കെ വിളിച്ചു പൊട്ടിക്കരയുന്ന കുരുന്നുകള്‍ നൊമ്പരകാഴ്ചയായി.... റോഡ് ക്രോസ് ചെയ്യാനായി കൈകോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന രംഗം ഓര്‍ത്ത് സങ്കടം അടക്കാനാവാതെ എല്ലാവരും പൊട്ടിക്കരഞ്ഞു... അപ്രതീക്ഷിതമായ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും

നിശ്ചലരായി കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തിരുന്ന് അപ്പാ അമ്മേ എന്നുറക്കെ വിളിച്ചു പൊട്ടിക്കരയുന്ന കുരുന്നുകള്‍ നൊമ്പരകാഴ്ചയായി.... റോഡ് ക്രോസ് ചെയ്യാനായി കൈകോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന രംഗം ഓര്‍ത്ത് സങ്കടം അടക്കാനാവാതെ എല്ലാവരും പൊട്ടിക്കരഞ്ഞു... അപ്രതീക്ഷിതമായ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും
അച്ഛനെയും അമ്മയെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്നതിന് സാക്ഷിയാകേണ്ടിവന്ന കുഞ്ഞുങ്ങളുടെ ഉള്ളില്‍ കഴിഞ്ഞ രണ്ടു ദിവസമായി സങ്കടം അണപൊട്ടിയൊഴുകുകയായിരുന്നു. തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ റോഡ് മുറിച്ചു കടക്കവേയാണ് കൊട്ടിയം വടക്കേ മൈലക്കാട് വിളയില്‍ ഡെന്നിസിനെയും (45), ഭാര്യ നിര്‍മ്മലയെയും (34) അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചത്. അവരുടെ ഭൗതികശരീരം ഇന്നലെ വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയഭേദകമായ രംഗങ്ങളായിരുന്നു.
പന്ത്രണ്ടുകാരിയായ മകള്‍ ഡെനിലയുടെയും നാലു വയസുള്ള മകന്‍ ഡയാന്റെയും കരച്ചില്‍ കൂടിനിന്നവരുടെയും കണ്ണീരിലാഴ്ത്തി. അച്ഛനമ്മമാരുടെ ദേഹത്തേക്കു വീണ് കെട്ടിപ്പിടിച്ചു കരഞ്ഞ മകളുടെ ദുഃഖമാണ് താങ്ങാവുന്നതിനും അപ്പുറത്തേക്കായത്.
ഡെന്നിസിന്റെ മാതാവും സഹോദരങ്ങളും നിര്‍മ്മലയുടെ മാതാപിതാക്കളും സഹോദരനും വാവിട്ടു കരഞ്ഞു. കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചയോടെയാണ് ആദ്യം ഡെന്നിസിന്റെ മയ്യനാട്ടുളള കുടുംബവീട്ടില്‍ എത്തിച്ചത്. അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് വടക്കേ മൈലക്കാട് വിളയില്‍ വീട്ടിലേക്ക് കൊണ്ടുവന്നത്. അഞ്ചിന് വടക്കേ മൈലക്കാട് സെന്റ് ജോര്‍ജ് പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു.
13 വര്‍ഷമായി അബുദാബിയില്‍ ഡ്രൈവറായിരുന്ന ഡെന്നിസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. കാലിലെ വേദനയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ബുധനാഴ്ച കാറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
കാര്‍ നിറുത്തി എതിര്‍ വശത്തെ മെഡിക്കല്‍ സ്റ്റോറിലേക്ക് മരുന്നു വാങ്ങാന്‍ റോഡരികില്‍ ഇരുവരും കൈപിടിച്ച് നില്‍ക്കുമ്പോഴാണ് പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. മക്കളും നിര്‍മ്മലയുടെ പിതാവ് യേശുദാസും മാതൃസഹോദരന്‍ സിനോജും ആ സമയം വാഹനത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























