Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞെട്ടിക്കുന്ന വിവരം പുറത്ത്: കേരള പോലീസിന് സുരക്ഷാ ഭീഷണി... കേരള ചരിത്രത്തില്‍ ആദ്യമായാണ് പോലീസിന് നേരെ ലഹരിമരുന്ന് ലോബിയില്‍ നിന്ന് സുരക്ഷാഭീഷണി ഉയരുന്നത്

09 OCTOBER 2021 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

കേരള പോലീസിന് ലഹരി മരുന്ന് ലോബിയില്‍ നിന്നും സുരക്ഷാ ഭീഷണി. കേരള ചരിത്രത്തില്‍ ആദ്യമായാണ് പോലീസിന് നേരെ ലഹരിമരുന്ന് ലോബിയില്‍ നിന്ന് സുരക്ഷാഭീഷണി ഉയരുന്നത്.

ഭീഷണിയുടെ കാര്യം കൊച്ചി ഡി സി പി തന്നെയാണ് സ്ഥിരീകരിച്ചത്. കൊച്ചി നഗരത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മയക്കുമരുന്ന് വേട്ട തുടരുകയാണ്. അഴിക്കും തോറും കുരുകുന്ന മുറുക്ക് എന്നതുപോലെ പിടിക്കും തോറും വര്‍ധിക്കുകയാണ് മയക്കുമരുന്ന്.

 



ലഹരി വേട്ടയില്‍ ഏര്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പേരുകള്‍ പുറത്തു വിടരുതെന്നാണ് നിര്‍ദ്ദേശം. ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയുംസുരക്ഷ കരുതിയാണ് തീരുമാനം.

ലഹരി പിടികൂടുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തു വിടരുതെന്ന കര്‍ശന നിര്‍ദേശമാണു ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്‌റെ സഹപ്രവര്‍ത്തകരായ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്. ലഹരിവേട്ടയ്ക്കു മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ലഹരി മാഫിയാസംഘം ലക്ഷ്യമിടാനുള്ള സാധ്യത പരിഗണിച്ചാണു നടപടി. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 



ലഹരി പിടികൂടല്‍ സംബന്ധിച്ച ഔദ്യോഗിക വാര്‍ത്തകളിലൂടെ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വരുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ഡിസിപിയുടെ ഓഫിസ് കേന്ദ്രീകൃതമായി മാത്രം വാര്‍ത്തകള്‍ നല്‍കിയാല്‍ മതിയെന്നാണു നിര്‍ദേശം. എസിപി, എസ്എച്ച്ഒ, സബ് ഇന്‍സ്‌പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്ത നല്‍കുന്നതിനും വിലക്കുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍, വിവരങ്ങള്‍ കേന്ദ്രീകൃതമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വഴി നല്‍കിയാല്‍ മതിയെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍തന്നെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടു.

പോലീസില്‍ നിന്നു തന്നെ വിവരങ്ങള്‍ പുറത്തു പോകുന്നതിനും വിലക്കുണ്ട്.തുടര്‍ച്ചയായി നടക്കുന്ന ലഹരിവേട്ടകളില്‍ പിടിയിലാകുന്നത് ഏറെയും ലഹരി വില്‍പനയുടെ താഴെക്കണ്ണിയില്‍ ഉള്ളവരാണെന്നാണ് കണക്കുകൂട്ടുന്നത്. പിടിയിലാകുന്നവര്‍ക്കു പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണു വിലയിരുത്തല്‍. മറ്റു രാജ്യങ്ങളില്‍നിന്നു ചെന്നൈയിലും മറ്റും എത്തിക്കുന്ന എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരികള്‍ വലിയ അളവില്‍ നഗരപരിധിയില്‍ വില്‍ക്കുന്നുണ്ട്.

 



ലഹരി വലയില്‍ നിന്ന് പിടിക്കപ്പെടുന്നവര്‍ ഒരു ചെറിയ വിഭാഗം മാത്രമാണ്. അപ്പോഴും വന്‍ താരങ്ങള്‍ പുറത്തു തന്നെയാണുള്ളത്. ശക്തമായ കണ്ണികള്‍ പുറത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു പോലീസ് കരുതുന്നത്. ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിയാനുള്ള സാധ്യത മുന്നില്‍ കണ്ടാണു നടപടിയെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപെടുത്താന്‍ അദ്ദേഹം തയ്യറായില്ല.

തൃക്കാക്കര മില്ലുപടിയില്‍ ഫ്‌ലാറ്റിലെ ലഹരി വേട്ടയില്‍ ഉന്നത ഐടി ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ള സംഘമാണു പിടിയിലായത്. അമിത ജോലിയുടെ സമ്മര്‍ദം കുറയ്ക്കാനായി പതിവായി ഫ്‌ലാറ്റിലെത്തി ലഹരി വിരുന്നില്‍ പങ്കെടുക്കാറുണ്ടായിരുന്നെന്നാണു മൊഴി. ഇവരെ ദിവസങ്ങളായി ഡാന്‍സാഫ് സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അര്‍ധരാത്രിയില്‍ റെയ്ഡിനെത്തുമ്പോള്‍ പലരും അര്‍ധ ബോധാവസ്ഥയിലായിരുന്നു. ഉച്ചയോടെയാണ് ഇവരില്‍നിന്നു മൊഴിയെടുക്കാനായത്.

 



ലഹരി ഉപയോഗിക്കുന്നതിനായി ചുരുട്ടിയ കറന്‍സിയടക്കം ഇവരില്‍നിന്നു കണ്ടെത്തി. എന്നാല്‍ കുറഞ്ഞ അളവിലുള്ള രാസലഹരി മാത്രമാണ് പിടിച്ചെടുത്തത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിനു സമീപത്തു മറ്റേതെങ്കിലും സുരക്ഷിത കേന്ദ്രത്തില്‍ കൂടുതല്‍ ലഹരി ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. തൃക്കാക്കര പൊലീസിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ലഹരിവേട്ട.

കാക്കനാട് വാഴക്കാലയില്‍ കഴിഞ്ഞ മാസമുണ്ടായ ലഹരിവേട്ടയില്‍ ഉയര്‍ന്ന അളവില്‍ രാസ ലഹരിയാണു കണ്ടെത്തിയത്. ലഹരിമാഫിയാ സംഘത്തിനു വലിയ തുകയുടെ നഷ്ടമുണ്ടായി. ഇതോടെ കൂടുതല്‍ അളവ് ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗ കേന്ദ്രങ്ങളില്‍ ഇവര്‍ സൂക്ഷിച്ചു വയ്ക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അതിന്റെ പകയാണ് ലഹരി മാഫിയക്കുള്ളതെന്ന് പോലീസ് കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends