മിണ്ടാട്ടം മുട്ടി ശോഭ... വി മുരളീധരനെതിരേയും കെ സുരേന്ദ്രനെതിരെയും പടയൊരുക്കം നടത്തിയ ശോഭ സുരേന്ദ്രന് കനത്ത തിരിച്ചടി; ക്രിസ്ത്യന്‍ വിഭാഗത്തെ ആകര്‍ഷിക്കാന്‍ കണ്ണന്താനത്തിന് കഴിഞ്ഞില്ല; തള്ളലല്ലാതെ സ്വന്തമായി നാല് വോട്ട് പോലും പിടിക്കാനായില്ല

ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ശോഭ സുരേന്ദ്രനേയും അല്‍ഫോണ്‍സ് കണ്ണന്താനത്തേയും പുറത്താക്കിയത് എല്ലാം കണക്ക് കൂട്ടിയാണെന്ന് വ്യക്തം. ബി.ജെ.പി. പുനഃസംഘടനയിലൂടെ സംസ്ഥാന നേതാക്കള്‍ക്കു നല്‍കുന്നത് വ്യക്തമായ സൂചനയാണ്.
ശോഭ സുരേന്ദ്രന്‍, ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരാണു ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട മെട്രോമാന്‍ ഇ. ശ്രീധരനെ പ്രത്യേക ക്ഷണിതാവാക്കി. ദേശീയ നിര്‍വാഹ സമിതിയില്‍ കേരളത്തില്‍നിന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍, സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരെ ഉള്‍പ്പെടുത്തി.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ സംസ്ഥാന ഉപാധ്യക്ഷയായ ശോഭാ സുരേന്ദ്രന്‍, പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനുപോലും ഇറങ്ങിയിരുന്നില്ല. പാര്‍ട്ടിയിലെ ഇരുഗ്രൂപ്പുകളിലും ചേരാതെ സ്വന്തം ഗ്രൂപ്പുണ്ടാക്കി സംസ്ഥാന നേതൃത്വത്തിനെതിരേ പടയൊരുക്കത്തിലാണു ശോഭ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ തള്ളിയിടാനാണ് ശോഭ പ്രധാനമായും ശ്രമിച്ചത്.
കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതോടെ ശോഭയെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി വൈസ് പ്രസിഡന്റാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തനത്തില്‍നിന്നു മാറിനിന്ന ശോഭയെ, അന്ത്യശാസനം നല്‍കിയാണു നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേന്ദ്ര നേതൃത്വം യോഗങ്ങളില്‍ പങ്കെടുപ്പിച്ചത്. കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുത്തതെന്നായിരുന്നു ശോഭയുടെ അവകാശവാദം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന പുനഃസംഘടനയില്‍ ശോഭയെ വൈസ് പ്രസിഡന്റാക്കി. തൊട്ടുപിന്നാലെ നടന്ന കേന്ദ്ര പുനഃസംഘടനയില്‍ ദേശീയ നിര്‍വാഹക സമിതിയില്‍നിന്നും ഒഴിവാക്കി.
കേരള ബി.ജെ.പിയില്‍നിന്ന് ദേശീയ നേതൃനിലയിലേക്കുയര്‍ന്ന വനിതകളില്‍ പ്രമുഖയാണു ശോഭ. ഇത്തവണ ശോഭയ്ക്ക് ശക്തമായ സന്ദേശമാണു കേന്ദ്ര നേതൃത്വം നല്‍കിയത്. ശോഭയ്ക്ക് ബദലായി പാര്‍ട്ടിയില്‍ സുരേന്ദ്രപക്ഷം ഉയര്‍ത്തിക്കൊണ്ട് വരുന്ന മുന്‍ എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍ക്ക് സംസ്ഥാന പുനഃസംഘടനയില്‍ വക്താവ് പദവിയും ലഭിച്ചിരുന്നു.
ക്രിസ്ത്യന്‍ വിഭാഗത്തെ ബി.ജെ.പി.യിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരീക്ഷണം പാളിയതാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിനും തിരിച്ചടിയായത്. രണ്ടാം മോദി സര്‍ക്കാരില്‍നിന്ന് ഒഴിവാക്കിയ കണ്ണന്താനത്തെ ദേശീയ നിര്‍വാഹക സമിതിയില്‍നിന്നും ഒഴിവാക്കിയതോടെ ബി.ജെ.പി. നേതൃത്വം കൈയൊഴിയുന്നുവെന്നു വ്യക്തം. രാജ്യസഭയിലെ കാലാവധി ഒന്‍പത് മാസം മാത്രം ശേഷിച്ചിരിക്കെ കണ്ണന്താനത്തിന് പാര്‍ലമെന്ററി രംഗത്ത് വീണ്ടും അവസരം നല്‍കാന്‍ സാധ്യത മങ്ങി.
പ്രായാധിക്യം മുന്‍നിര്‍ത്തിയാണ് ഒ. രാജഗോപാലിനെയും സി.കെ. പത്മനാഭനേയും ഒഴിവാക്കിയത്. എങ്കിലും ഇരുവരും നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നവരാണെന്നതും ശ്രദ്ധേയം. രാജഗോപാലിന്റെ ചില പരാമര്‍ശങ്ങള്‍ നേമത്ത് കുമ്മനം രാജശേഖരന്റെ പരാജയത്തിനിടയാക്കിയെന്നും നേതൃത്വം വിലയിരുത്തിയിരുന്നു.
നേമത്ത് മത്സരിക്കാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനത്തിന് പകരം ചുമതല നല്‍കിയിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു രാജ്യസഭയിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്ര മന്ത്രിസഭയിലും ഇടംലഭിച്ചില്ല. ഇതില്‍ പലരും അതൃപ്തി പ്രകടിപ്പിച്ചിരിക്കെയാണു ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനെ ദേശീയ നിര്‍വാഹക സമിതിയിലും ഉള്‍പ്പെടുത്തിയതോടെ സംസ്ഥാന ഘടകത്തില്‍ സ്വാധീനം ശക്തമാകും.
https://www.facebook.com/Malayalivartha


























