വിപുലമാക്കി ബിസിനസ്... ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ പ്രവാസി വ്യവസായികളില്‍ എം.എ. യൂസഫലി മുന്നില്‍; 37,500 കോടി രൂപ ആസ്തി; ഇന്ത്യയില്‍ വരും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിസിനസ് സംരഭങ്ങള്‍ വ്യാപിപ്പിക്കുമെന്ന് യൂസഫലി

ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടിക പുറത്ത് വന്നപ്പോള്‍ പ്രവാസി വ്യവസായി എം.എ. യൂസഫലി ഒന്നാമതെത്തി. പുറകില്‍ രവി പിള്ളയുമുണ്ട്. വ്യക്തിഗത അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി. അഞ്ചു ബില്യണ്‍ ഡോളറോടെ (37,500 കോടി രൂപ) ഇന്ത്യയില്‍ 38ാം സ്ഥാനത്താണ് അദ്ദേഹം.
2.5 ബില്യണ്‍ ഡോളറാണ് (18744 കോടിയില്‍ അധികം രൂപ) ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എംഡിയുമായ രവി പിള്ളയുടെ ആസ്തി. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 6 മലയാളികള്‍ ഇടം പിടിച്ചു. ആസ്തികള്‍ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ മുത്തൂറ്റ് കുടുംബമാണ് പട്ടികയില്‍ ഒന്നാമത്. 6.40 ബില്യണ്‍ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി.
ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥും ഭാര്യ ദിവ്യയും (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണന്‍ (30,335 കോടി രൂപ), , എസ്. ഡി, ഷിബുലാല്‍ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍. മുകേഷ് അംബാനി (92.7 ബില്യണ്‍), ഗൗതം അദാനി (74 ബില്യണ്‍), ശിവ നാടാര്‍ (31 ബില്യണ്‍), രാധാകൃഷ്ണാ ദമാനി (29.4 ബില്യണ്‍), സൈറസ് പൂനാവാല (19 ബില്യണ്‍) എന്നിവരാണ് ഇന്ത്യയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നര്‍.
അതേസമയം ഇന്ത്യയില്‍ വരും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിസിനസ് സംരഭങ്ങള്‍ വ്യാപിപ്പിക്കുമെന്ന് എംഎ യൂസഫലി പറഞ്ഞു. 20,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ഇന്ത്യയില്‍ നടത്താനുദ്ദേശിക്കുന്നുണ്ടെന്നും 50000 ത്തോളം പേര്‍ക്ക് ഇത് തൊഴിലവസരം നല്‍കുമെന്നും യൂസഫലി പറഞ്ഞു. നിലവില്‍ രാജ്യത്ത് മൂന്ന് ഷോപ്പിംഗ് മാളുകള്‍ ലുലു ഗ്രൂപ്പ് നിര്‍മ്മിക്കുന്നുണ്ട്. ഇതിലൊന്ന് ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ്.
ഞങ്ങള്‍ കൊച്ചിയില്‍ ഒരു മാളും ഒരു കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മ്മിച്ചു. ഇനി നോര്‍ത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങുകയാണെന്നും യൂസഫലി പറഞ്ഞു. യുഎഇയില്‍ നടക്കുന്ന എക്‌സ്‌പോ 2020 യുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നിര്‍മ്മിക്കുന്ന ഓരോ ഷോപ്പിംഗ് മാളുകളിലും 3500 മുതല്‍ 4000 പേര്‍ക്ക് വരെ ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരം സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ലെന്നും ബിസിനസ് മേഖലയുടെ കൂടെ ഉത്തരവാദിത്വം ആണെന്നും യൂസഫലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ രാജ്യത്ത് ബിസിനസ് സംരഭങ്ങള്‍ വളരുന്നതിന് വളരെയധികം സഹായകമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍ആര്‍ഐ ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് നിക്ഷേപം നടത്തുന്നത് എളുപ്പമാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
എന്‍ആര്‍ഐ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി പരിഗണിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി എല്ലാം മാറ്റി. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. മുമ്പ് നൂറ് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാവുമായിരുന്നു എന്നും യൂസഫലി പറഞ്ഞു. യുഎഇ എക്‌സ്‌പോ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നലെ കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ യുഎഇ ഭരണകൂട പ്രതിനിധികളുമായും യുഎഇയിലെ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കാരുണ്യ പ്രവര്‍ത്തനങ്ങളിലും യൂസഫലി മുന്നിലാണ്. അബുദാബിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഇടപെടലില്‍ പുതുജന്മം ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ച സംഭവത്തിലാണ് തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന് വധശിക്ഷ വിധിച്ചത്. എന്നാല്‍ അതില്‍ നിന്നും രക്ഷപ്പെടുത്തിയത് യൂസഫലിയാണ്.
"
https://www.facebook.com/Malayalivartha


























