കോതമംഗലത്ത് കഞ്ചാവ് മാഫിയയുടെ താവളത്തില്‍ എക്സൈസിന്റെ പരിശോധന! സോന ഹോസ്റ്റലില്‍ രണ്ടാം നിലയില്‍ 4 പായ്ക്കറ്റുകളില്‍ സൂക്ഷിച്ചിരുന്നത് 8 കിലോ കഞ്ചാവ്.. യുവാവ് പിടിയിലായതോടെ പുറത്ത് വരുന്നത്

ദിനംപ്രതി ലഹരി മാഫിയകളെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ ഒന്നും തന്നെ ചെറുതല്ല. കഴിഞ്ഞ ദിവസം തൊടുപുഴ നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നും 43 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെയാണ് കോതമംഗലത്ത് കോളജ് ജംക്‌ഷനിലെ സോന ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിൽ രണ്ടാം നിലയില്‍ 4 പായ്ക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി. വിദ്യാര്‍ഥികളുടെ സഹായം എക്സൈസിന്റെ രഹസ്യ നീക്കങ്ങള്‍ക്കു തുണയായി.
മാലിപ്പാറ വെട്ടിക്കാട്ടില്‍ സുമേഷിനെ (29) 8.273 കിലോഗ്രാം കഞ്ചാവുമായി പിടികൂടി. കൂടെയുണ്ടായിരുന്ന ജോര്‍ഡി, സജി എന്നിവര്‍ ഓടി രക്ഷപ്പെട്ടു . സജി ഒഡീഷയില്‍ നിന്നു വന്‍തോതില്‍ കഞ്ചാവ് എത്തിച്ചു വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.
കഴിഞ്ഞ ദിവസം 2 കിലോഗ്രാം കഞ്ചാവുമായി കുട്ടമ്പുഴയില്‍ നിന്നു മൂന്നാര്‍ സ്വദേശി ഫെലിക്സിനെ പിടികൂടിയപ്പോള്‍ ഓടിമറഞ്ഞ കീരംപാറ സ്വദേശിയെക്കുറിച്ചുള്ള അന്വേഷണത്തിലാണു മാഫിയ താവളത്തെപ്പറ്റി വിവരം ലഭിച്ചത്. ഓടിമറഞ്ഞവര്‍ ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. സുമേഷിനെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























