ശക്തമായ മഴ.... പത്തനംതിട്ട കക്കി-ആനത്തോട് അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ശക്തമായ മഴ തുടയെ തുടര്‍ന്ന് പത്തനംതിട്ട കക്കി-ആനത്തോട് അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്.
ഇതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.
രണ്ടു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതവും ഒരു ഷട്ടര്‍ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. കക്കാട്ടാറിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha


























