മൃതദേഹങ്ങള്‍ പരസ്പരം കയര്‍ കൊണ്ട് കെട്ടിയ നിലയില്‍! പാലക്കാട് ചാലിശ്ശേരിയിൽ വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്..
വളരെ ഭയാനകമായ വാർത്തയായിരുന്നു രാവിലെ തന്നെ ചാലിശ്ശേരി പെരിമണ്ണൂരിലെ നാട്ടുകാർ കേട്ടത്.
വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് . റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വടക്കേപുരയ്ക്കല്‍ നാരായണന്(74), ഭാര്യ ഇന്ദിര(70) എന്നിവരാണ് മരിച്ചത്.
വീടിന് സമീപമുള്ള വിറകുപുരയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിറകുപുരയിലെ മരപത്തായത്തിന് മുകളില്‍ പരസ്പരം കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. നാരായണനും ഇന്ദിരയും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha