ലഹരിമരുന്ന് കൈമാറാനായി കാത്ത് നിൽക്കുന്നതിനിടെ വിദ്യാർത്ഥികൾ പിടിയിലായി
നാല് ഗ്രാം എം.ഡി.എം.എ, 61 സ്റ്റാമ്പ് എന്നിവയുമായി വിദ്യാർത്ഥികൾ പിടിയിൽ.
കോട്ടയം രാമപുരം സ്വദേശികളായ അജയ് (21), അനന്ദു (23) എന്നിവരാണ് പിടിയിലായത്.
ലഹരി മരുന്നുകൾ കോയമ്പത്തൂരിൽ നിന്ന് ബൈക്കിൽ കടത്തുകയായിരുന്നു.
ജില്ല ലഹരി വിരുദ്ധ സേനയുടെയും പാലക്കാട് സൗത്ത് പോലീസിന്റെയും നേതൃത്വത്തിലാണ് ഇവ പിടികൂടിയത്.
പാലക്കാട് മെഡിക്കല്‍ കോളജിന് സമീപം സിന്തറ്റിക്ക് ട്രാക്കിനടുത്ത് ലഹരി മരുന്ന് കൈമാറാനായി കാത്ത് നിൽക്കുന്നതിനിടയാണ് ഇവര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha