Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോർപ്പറേഷൻ ഓഫീസിൽ നിന്നും 26 ലക്ഷത്തിന്റെ പണം തട്ടിപ്പ്... കേസ് ഡയറിയും പോലീസ് റിപ്പോർട്ടും ജില്ലാ കോടതി വിളിച്ചു വരുത്തി, സൂപ്രണ്ടിൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 12 ന്, മേഖല ഓഫീസിലെ ഒടുക്ക് വരവ് ബാങ്കിലടക്കാതെ തട്ടിയെടുത്തെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു

09 OCTOBER 2021 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

തലസ്ഥാനത്തെ കോർപ്പറേഷൻ ഓഫീസിൽ നിന്നും 26 ലക്ഷത്തിന്റെ പണാപഹരണം നടത്തിയ കേസിൽ പ്രതിയായ നേമം മേഖലാ ഓഫീസ് സൂപ്രണ്ടിൻ്റെ മുൻകൂർ ജാമ്യഹർജിയിൽ 12 ന് വിധി പറയും.

 

തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണ കുമാറിൻ്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഫീസിലെ ഒടുക്ക് വരവ് ബാങ്കിലടക്കാതെ അപഹരിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത കേസിൽ മുഖ്യ പ്രതിയായ നേമം മേഖലാ ഓഫീസ് സൂപ്രണ്ട് എസ്. ശാന്തിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.

 

 

നേമം പോലീസ് സ്റ്റേഷനിൽ നിന്നും കേസ് ഡയറിയും പോലീസ് റിപ്പോർട്ടും ഒക്ടോബർ 6 ന് ജില്ലാ കോടതി വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു. മുഖ്യ പ്രതി ശാന്തിയെ കേസുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ കേസ് ഡയറി ഫയലിൽ അടയാളപ്പെടുത്തി മാർക്ക് ചെയ്തു നൽകാൻ പബ്ലിക് പ്രോസിക്യൂട്ടറോട് നിർദേശിച്ച് കോടതി സി ഡി ഫയൽ പി പി ക്ക് തിര്യെനൽകി.

 

തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ. ഹക്കിം പ്രതിയെ കുത്യവുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് സി ഡി ഫയൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു.

 

 

മേഖല ഓഫീസിലെ ഒടുക്ക് വരവ് ബാങ്കിലടക്കാതെ തട്ടിയെടുത്തെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. സൂപ്രണ്ട് ശാന്തിയേയും ക്യാഷിയറുടെ ചുമതലയുണ്ടായിരുന്ന സുനിതയേയും സസ്പെൻറ് ചെയ്തിരുന്നു.

 

എന്നാൽ പോലീസിനോ വിജിലൻസിലോ പരാതി നൽകാതെ കോർപ്പറേഷൻ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധ സമരങ്ങൾക്കൊടുവിലാണ് നേമം സ്റ്റേഷനിൽ പരാതിപ്പെട്ട് കേസെടുത്തത്.

 

 


ശ്രീകാര്യം പോലീസ് സമാന സ്വഭാവമുള്ള കേസ് മുമ്പെടുത്തിരുന്നു. അഞ്ച് ലക്ഷത്തിൽപരം രൂപയാണ് ഇവിടെ നിന്നും നഷ്ടമായത്. രണ്ടു പേരെ സസ്പെൻറും ചെയ്തിരുന്നു.


ഉള്ളൂർ , ആറ്റിപ്ര മേഖല ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ഓഡിറ്റ് വകുപ്പിൻ്റെ കോർപ്പറേഷൻ തല വിഭാഗം അഞ്ച് മേഖല ഓഫീസുകളിൽ നടത്തുന്ന പരിശോധന പുരോഗമിച്ചു വരികയാണ്. ശ്രീകാര്യത്ത് തട്ടിപ്പു കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന തുടങ്ങിയത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (38 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (56 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends