Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി... കോണ്‍ഗ്രസുമായി ഒരു കച്ചവടവും വേണ്ടെന്ന് പിണറായി വിജയനും പ്രകാശ് കാരാട്ടും

11 OCTOBER 2021 12:58 PM IST
മലയാളി വാര്‍ത്ത

ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി ഒരു കച്ചവടവും വേണ്ടെന്ന് പിണറായി വിജയനും പ്രകാശ് കാരാട്ടും. കോണ്‍ഗ്രസ് സഖ്യവിഷയത്തില്‍ കേരള ഘടകവും ബംഗാള്‍ ഘടകവും ചേരി തിരിഞ്ഞതോടെ പോളിറ്റ് ബ്യൂറോയില്‍ ഇക്കാര്യം തീരുമാനമെടുക്കാതെ പിരിഞ്ഞു.


ബംഗാളില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന സിപിഎം അവിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തല്ലുകൊണ്ടുമടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ കൂടെ കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് വ്യക്തമായ നിലപാടെടുത്തു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഒന്നാം ശത്രവായതിനാല്‍ ഒരു സഖ്യവും ഇവിടെ വേണ്ടെന്നാണ് പിണറായി വിജയനും ഇദ്ദേഹത്തെ പിന്‍തുണയ്ക്കുന്ന വിഭാഗവും പറയുന്നത്.



കോണ്‍ഗ്രസുമായി ഭാവിയില്‍ സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ കടുത്ത ഭിന്നതയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യത്തെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തപ്പോള്‍, കോണ്‍ഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ ഐക്യം സാധ്യമാവില്ലെന്നു പശ്ചിമ ബംഗാള്‍ ഘടകം വാദിച്ചു. അടുത്ത വര്‍ഷം കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്ത യോഗത്തിലാണു സഖ്യം സംബന്ധിച്ച് ഭിന്നതയുയര്‍ന്നത്. അടുത്ത സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനത്തിലും ദേശീയ സമ്മേളനത്തിലും ചൂടേറിയ ചര്‍ച്ചയായി മാറുമെന്ന് തീര്‍ച്ചയായി.




സിപിഎം - കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 22 മുതല്‍ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിക്കു വിട്ടിരിക്കുകയാണ്.
വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് വന്‍പരാജയമാണെന്നു കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്നും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക കക്ഷികളുമായി
സഖ്യമുണ്ടാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.



കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയവും കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന സഖാക്കള്‍ ചൂണ്ടിക്കാട്ടി. മൂന്നു പതിറ്റാണ്ട് ബംഗാള്‍ ഭരിച്ച സിപിഎമ്മിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കച്ചിയടിക്കാനായില്ല. കോണ്‍ഗ്രസിനു ലഭിച്ച വിജയം പോലും കിട്ടാതെ ബംഗാള്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് സിപിഎം പുറത്തായിക്കഴിഞ്ഞു. തൃപൂരയിലും നിലവില്‍ സിപിഎം വട്ടപ്പൂജ്യമാണ്.



എന്നാല്‍, പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ സഖ്യം ഫലം ചെയ്യില്ലെന്നും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയുള്ള മൂന്നാം മുന്നണി പ്രായോഗികമല്ലെന്നുമാണ് ജനറല്‍ സെക്രട്ടറി യെച്ചൂരിയെ പിന്തുണയ്ക്കുന്ന മറുഭാഗം വാദിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിലും ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. കോ്ണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും നിലവിലെ രാഷ്ടീയ സാഹചര്യത്തില്‍ കേരളത്തില്‍ പത്തിലേറെ
സീറ്റുകള്‍ വാങ്ങിയെടുക്കാനാകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.



കോണ്‍ഗ്രസില്‍ നിലവിലുള്ള 42 സീറ്റില്‍ നിന്നും 25 സീറ്റിലേക്ക് ലോക്സഭയില്‍ ചെറുതാകുമെന്നാണ് സിപിഎം കേരള ഘടകത്തിന്റെ നീരീക്ഷണം. അതേ സമയം മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ദേശീയ പ്രതിപക്ഷസഖ്യം ഇന്ത്യയില്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഈ സഖ്യത്തെ പിന്‍തുണയ്ക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് മമതയെ പിന്‍തുണയ്ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കോണ്‍ഗ്രസിനൊപ്പം കൂടുകയാണ് നേട്ടമെന്നാണ് സിപിഎം വിലയിരുത്തല്‍.



എന്നാല്‍ മഹാരാഷ്ട്ര, ഒറീസ, തമിഴ് നാട്, ബിഹാര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ നിലയില്‍ ബിജെപിയെ ചെറുക്കാന്‍ സിപിഎം നിലപാട് മാറ്റേണ്ടത് അനിവാര്യമാണ്.


ഇന്ത്യയില്‍ ഒരു പ്രതിപക്ഷം എന്ന നിലയില്‍പോലും വളരാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും നിലവിലെ നേതൃത്വത്തില്‍ കോ്ണ്‍ഗ്രസ് ഇന്ത്യയില്‍ രക്ഷപ്പെടില്ലെന്നുമാണ് സിപിഎമ്മിലെ വിലയിരുത്തല്‍. എന്നാല്‍ ബംഗാളിലെ സാഹചര്യം കേരളത്തിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും അവിടെ സിപിഎമ്മിന് തിരിച്ചുവരവിനുള്ള സാധ്യത പോലുമില്ലെന്നുമാണ് അവിടെനിന്നുള്ള നേതാക്കളുടെ പക്ഷം.

 


കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും ചൂടേറിയ ചര്‍ച്ച കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ സംബന്ധിച്ചാകുമെന്ന് വ്യക്തമായിരിക്കുന്നു.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (10 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends