Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയ ഭർത്താവിനെ തേടിയെത്തിയ യുവതിയ്ക്ക് ഫോണിലൂടെ വധഭീഷണി:- ചന്ദ്രശേഖരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെ വാഹനം പിന്തുടർന്ന് അപകടത്തിൽ പെടുത്താൻ ശ്രമിച്ചതായി യുപി സ്വദേശിനി

11 OCTOBER 2021 07:45 AM IST
മലയാളി വാര്‍ത്ത

രണ്ട് വർഷം മുമ്പ് വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയ നാദാപുരം സ്വദേശിയായ ഭർത്താവിനെ തേടിയെത്തിയ യുപി സ്വദേശിനിയ്ക്ക് വധഭീഷണിയെന്ന് പരാതി. ചന്ദ്രശേഖരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുപി ബസ്തി സ്വദേശി മുബഷിറ ഖാൻ (34) പരാതിപ്പെട്ടു.

എട്ട് വർഷം മുമ്പ് മുംബൈയിൽ നിന്നു പരിചയപ്പെട്ട നാദാപുരം ആവോലം സ്വദേശിയുമായി രണ്ടു വർഷം മുൻപായിരുന്നു വിവാഹം. നാട്ടിലേക്കെന്ന് പറഞ്ഞു പോയ ഭർത്താവിനെക്കുറിച്ച് വിവരമില്ലാത്തതിനാൽ ഓഗസ്റ്റിലാണ് ഇയാളെ തിരഞ്ഞ് മകനോടൊപ്പം യുവതി നാദാപുരത്ത് എത്തിയത്.

അഭിഭാഷകനെ കാണാൻ പോകുമ്പോൾ വാഹനം പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചതായും തന്നെയും മകനെയും കൊല്ലുമെന്നു ഫോണിൽ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. വധഭീഷണിയിൽ ഭയന്ന് വിറച്ച യുവതി പുറത്തിറങ്ങാൻ കഴിയാതെ ലോ‍ഡ്ജിൽ കഴിയുകയാണ്.


2 മാസമായി ലോഡ്ജുകളിൽ കഴിയുകയാണ്. യുവതിയുടെ പരാതി പ്രകാരം പൊലീസ് ആവോലം സ്വദേശിയെ കണ്ടെത്തിയെങ്കിലും രണ്ടു പേരുടെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

വിവാഹത്തിനു ശേഷം 22.5 പവൻ സ്വർണാഭരണവും യുവതിയുടെ സഹോദരന്റെ എട്ട് ലക്ഷത്തി എൺപതിനായിരം രൂപയും കൈക്കലാക്കിയതായാണു പരാതി. ഇതിനിടെ കോടതിയെ സമീപിച്ച യുവതി, ആവോലം സ്വദേശിയും ഭാര്യയുമടക്കം നാല് പേർക്കെതിരെ പീഡനത്തിനും കോടതിയുടെ നിർദ്ദേശ പ്രകാരം പരാതി നൽകിയിരുന്നു.


യുവതിയുടെ വാക്കുകൾ ഇങ്ങനെ...

എട്ട് വർഷം മുമ്പ് മുംബൈയിൽ നിന്ന് പരിചയപ്പെട്ട വ്യാപാരി പെ​രി​ങ്ങ​ത്തൂ​ര്‍ സി.​കെ.​പി. നൂ​റു​ദ്ദീ​ന്‍ രണ്ട് വർഷം മുമ്പ് വിവാഹം കഴിച്ചിരുന്നു. പിന്നീട് നൂ​റു​ദ്ദീ​ന്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഭ​ര്‍​ത്താ​വി​നെ കു​റി​ച്ച്‌ വിവരമില്ലാതായതോടെ ഇയാളെ തിരക്കി നാദാപുരത്ത് എത്തി. പ​രാ​തി​യി​ല്‍ പൊ​ലീ​സ് നൂ​റു​ദ്ദീ​നെ ക​ണ്ടെ​ത്തി കൂ​ടെ വി​ട്ട​യ​ച്ചു. മാ​ഹി​യി​ല്‍ നി​ന്ന്​ നൂ​റു​ദ്ദീ​ന്‍ ത​ന്നെ തനിച്ചാക്കി വീണ്ടും മുങ്ങി. ഇതോടെ കോടതിയെ സമീപിച്ചു.

കോടതി നിർദ്ദേശത്തിൽ പീഡനത്തിന് നാലുപേർക്കെതിരെ കേസെടുത്തു. മാഹിയിൽ താമസിക്കുന്നതിടെ അവിടത്തെ പോലീസ് ഉദ്യോഗസ്ഥർ എത്തി പ്രതി സാദിഖിനെ കേസിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തി. ഇതോടെ താമസം വാടകരയിലേയ്ക്ക് മാറ്റി. ഭീഷണിയെ തുടർന്ന് വടകരയിലെ സ്ഥലത്ത് നിന്ന് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. തന്നെ സഹായിക്കുന്നവർക്കും ഭീഷണിയുണ്ടെന്ന് യുവതി നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വനിതാ കമ്മിഷൻ അധ്യക്ഷയെ നേരിട്ടുകണ്ട് പരാതിപ്പെടും. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും യുവതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (11 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends