വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ പുരോഗതി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; കൊവിഡും കാലാവസ്ഥയുമാണ് തുറമുഖ നിര്‍മ്മാണത്തില്‍ പ്രതിസന്ധിയുണ്ടാക്കിയത് എന്ന് തുറമുഖ വകുപ്പ് മന്ത്രി ദേവര്‍ അഹമ്മദ് കോവില്‍

കേരളം ജനത വർഷങ്ങളായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി വിവാധങ്ങളിലും വാദപ്രതിവാദങ്ങളിലുംപെട്ട് ഇഴയുകയാണ്. ഇപ്പോഴിതാ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ പുരോഗതി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുകയാണ്. തുറമുഖ നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ആരോപണം ഉന്നയിച്ചു. ജാഗ്രതയോടെയുള്ള മേല്‍നോട്ടം ഉണ്ടായില്ലെന്നും സര്‍ക്കര്‍ ഗൗരവമായി ഇടപെടണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കുകയുണ്ടായി.
വിഴിഞ്ഞം പദ്ധതി കൃത്യമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനിക്ക് പിഴ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചു. എന്നാല്‍ വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ തുറമുഖ വകുപ്പ് മന്ത്രി ദേവര്‍ അഹമ്മദ് കോവില്‍ ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാലാണ് തുറമുഖ നിര്‍മ്മാണം കമ്മിഷന്‍ ചെയ്യാതിരുന്നത് എന്നും പറയുകയുണ്ടായി. പാറ എത്തിക്കുന്നതില്‍ കരാര്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ മെല്ലെപോക്ക് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡും കാലാവസ്ഥയുമാണ് തുറമുഖ നിര്‍മ്മാണത്തില്‍ പ്രതിസന്ധിയുണ്ടാക്കിയത്. പാറ ലഭിക്കാത്തത് പുലിമുട്ട് നിര്‍മ്മാണത്തിന് തടസമായെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു. കൃത്യമായ കാരണങ്ങൾ ഭരണപക്ഷം ഉന്നയിക്കുന്നു എങ്കിലും കേരളത്തിന്റെ സ്വപ്നപദ്ധതി ഇന്നും ആശങ്കയിൽ തന്നെയാണ്.
https://www.facebook.com/Malayalivartha























