പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച് മകൻ; പീഡന വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ കുറ്റകൃത്യത്തിന് കൂട്ട് നിന്ന അമ്മയും, മകനും അറസ്റ്റിൽ

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
പീഡനത്തിന് കൂട്ടുനിന്ന അമ്മയെയും ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ തോട്ടിന്‍കര പുത്തന്‍വീട്ടില്‍ പ്രസാദ് (ഉണ്ണി-22), അമ്മ സിംല (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ഉണ്ണി വീട്ടിലെത്തിച്ച് പീഡിപ്പിച്ച കാര്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് അമ്മയെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha























