Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം: തിരക്കേറിയ റോഡിനു നടുവിൽ മുൻ ചക്രം പൊക്കി ഡ്യൂക്കിൽ പാഞ്ഞ് യുവാവ്; വീട്ടിലെത്തിയപ്പോൾ എട്ടിന്റെ പണി നൽകി മോട്ടോർ വാഹന വകുപ്പ്

11 OCTOBER 2021 01:01 PM IST
മലയാളി വാര്‍ത്ത

കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി യുവാവ് ...: തിരക്കേറിയ റോഡിനു നടുവിൽ മുൻ ചക്രം പൊക്കി ഡ്യൂക്കിൽ പ്രകടനങ്ങൾ....തോന്ന്യാസങ്ങൾ റോഡിൽ കാട്ടിക്കൂട്ടിയ ശേഷം വീട്ടിലെത്തിയപ്പോൾ കിട്ടിയത് എട്ടിന്റെ പണി ... വീട്ടിലെത്തി മോട്ടോർ വാഹന വകുപ്പ് ഉടനടി നടപടി നൽകുകയായിരുന്നു...

കോട്ടയം നഗരമധ്യത്തിൽ ഇന്നലെ അരങ്ങേറിയ സംഭവങ്ങൾ ഇങ്ങനെ.... നഗരമധ്യത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിലായിരുന്നു മുൻ ചക്രങ്ങൾ പൊക്കി ഡ്യൂക്കിൽ യുവാവ് അഭ്യാസപ്രകടനങ്ങൾ നടത്തിയത് . നൂറുകണക്കിന് യാത്രക്കാരും, സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കുട്ടികളും നോക്കി നിന്നപ്പോഴാണ് മുൻ ചക്രം ഉയർത്തി യുവാവ് അഭ്യാസ പ്രകടനം നടത്തിയത്.

നടുറോഡിൽ ഓടിയെത്തുന്ന വാഹനങ്ങൾക്കിടെയിലൂടെയാണ് ഇത് ചെയ്തത് എന്നത് അതിനേക്കാളേറെ നടക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയ്മനം സ്വദേശിയും ബിബിഎ വിദ്യാർത്ഥിയുമായ അനുരാഗിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ആർ.ടി.ഒ ടി.ജെ സജീവിന്റെ നിർദേശാനുസരണമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

റെയിൽവേ സ്‌റ്റേഷൻ ഭാഗത്തു നിന്നും എത്തിയ ഡ്യൂക്ക് ബൈക്ക് ഏതാണ്ട് ഏഴു സെക്കന്റോളം സമയം മുൻ ചക്രങ്ങൾ റോഡിൽ ഉയർത്തിയാണ് സഞ്ചരിച്ചത്. ബൈക്കിന്റെ ഇരമ്പൽകേട്ട നാട്ടുകാർ നോക്കിയതോടെയാണ് മുൻ ചക്രങ്ങൾ ഉയർത്തിയാണ് ബൈക്ക് ഓടുന്നതെന്നു കണ്ടത്. ഇതിനിടെ കാഴ്ചക്കാരിൽ ആരോ ഒരാൾ ഈ വിഡിയോ പകർത്തുകയും ചെയ്തു. ഇതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

തുടർന്നാണ് ഈ വീഡിയോ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ എത്തുന്നത്. ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിൽ അയ്മനം സ്വദേശിയായ പ്രസാദിന്റെ മകൻ അനുരാഗിന്റെയാണ് ബൈക്ക് എന്നു കണ്ടെത്തി. ഇതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് അധികൃതർ വീട്ടിലെത്തി.

ബി. ബി. എ വിദ്യാർഥി യായ അനുരാഗ് ഡ്യൂക്ക് വാങ്ങികൊടുത്തില്ലെങ്കിൽ കിഡ്നി വിറ്റ് വണ്ടി വാങ്ങും എന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ഇവർ മകന് ലക്ഷങ്ങൾ മുടക്കി ഡ്യൂക്ക് ബൈക്ക് വാങ്ങി നൽകിയത്. മകൻ ഡ്യൂക്ക് ബൈക്ക് ഉപഭോക്താക്കളുടെ കൂട്ടായ്മയിൽ അംഗമാണ് എന്നു മാതാപിതാക്കൾ അറിയിച്ചു. അമിതവേഗവും സ്റ്റണ്ടിംങ് അടക്കമുള്ളവ ഇവിടെ നടത്താറുണ്ട്.

ഈ അമിത വേഗം ഒഴിവാക്കുന്നതിനും കൂട്ടായ്മയിൽ നിന്നും പിൻതിരിപ്പിക്കുന്നതിനും വേണ്ട നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സംഭവത്തിൽ കേസെടുത്ത മോട്ടോർ വാഹന വകുപ്പ് ലൈസൻസ് സസ്‌പെൻഷൻ അടക്കമുള്ള നടപടികളിലേയ്ക്കു കടക്കുവാൻ ഒരുങ്ങുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends