വാടക വീട്ടിൽ വാക്ക് തർക്കത്തിനിടെ യുവതികൾ തമ്മിൽ ഏറ്റുമുട്ടി:- കയ്യാങ്കളിയിൽ ചാവക്കാട് സ്വദേശിനിയ്ക്ക് കുത്തേറ്റു:- ശരീരത്തിൽ കത്തിയുടെ കുറച്ച് ഭാഗം ഒടിഞ്ഞ് കയറിയ യുവതി ഗുരുതരാവസ്ഥയിൽ

വാടക വീട്ടിൽ വാക്ക് തർക്കത്തിനിടെ യുവതികൾ തമ്മിൽ ഏറ്റുമുട്ടി, യുവതികളിൽ ഒരാൾക്ക് കുത്തേറ്റു. ചാവക്കാട് സ്വദേശിനി റീമയും, കിഴക്കേപ്രം സ്വദേശിനി ഷെറീനയുമാണ് വാക്കു തർക്കത്തിൽ ഏർപ്പെട്ടത്.
മാഞ്ഞാലി മാട്ടുപുറം പുഞ്ചയിലെ വീട്ടിൽ ഒരാഴ്ച മുമ്പാണ് കിഴക്കേപ്രം സ്വദേശിയായ ഷെറീനയും കുടുംബവും വാടകയ്ക്ക് താമസിക്കാൻ എത്തിയത്.
കഴിഞ്ഞ ദിവസം ഇവിടേയ്ക്ക് ചാവക്കാട് സ്വദേശിനി റീമയും എത്തി. തുടർന്നായിരുന്നു വാക്ക് തർക്കത്തിൽ ഏർപ്പെട്ടതും റീമയ്ക്ക് കുത്തേറ്റതും.
ശരീരത്തിന്റെ പിറകിൽ തോൾ വശത്തോട് ചേർന്ന് ഗുരുതരമായി പരുക്കേറ്റ റീമയെ ആദ്യം പറവൂർ ഗവ. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റീമയുടെ ശരീരത്തിൽ കത്തിയുടെ കുറച്ച് ഭാഗം ഒടിഞ്ഞു കയറിയ നിലയിലായിരുന്നു. ആലങ്ങാട് പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് കേസ് എടുത്തു.
https://www.facebook.com/Malayalivartha























