Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 10 ജില്ലകളിൽ യെല്ലോ അലേർട്ട് ; നാളെ മുതൽ 14 വരെ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട്

11 OCTOBER 2021 12:48 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഈയാഴ്ചയും കനത്ത മഴയുണ്ടാകാനാണ് സാധ്യതയെന്നും കേന്ദ്രങ്ങൾ പറയുന്നു. ഇന്ന് ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ട് .

ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ മുതൽ 14 വരെ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട് .അതുകൊണ്ട് ഓറഞ്ച് അലർട്ടുംപ്രഖ്യാപിച്ചിരിക്കുകയാണ് . കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നറിയിച്ചിട്ടുണ്ട് .

ഇത്തവണ കാലവർഷം പിൻവാങ്ങിയേ‍ാ എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. സാധാരണ കണക്കിന്റെ അടിസ്ഥാനത്തിൽ ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷം . എന്നാൽ അതു പിൻവാങ്ങിയെന്നു ഉറപ്പിക്കാനാകാത്ത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണങ്ങൾ ചൂണ്ടി കാണിക്കുന്നത് .

മറ്റ് ഏജൻസികളിലെ കാലാവസ്ഥാ ശാസ്ത്രജ്ഞർ, സ്വതന്ത്ര ഗവേഷകർ എന്നിവരും മഴക്കാലം പിൻവാങ്ങിയതായി വ്യക്തമാക്കുന്നില്ല .രാജസ്ഥാനിൽ കഴിഞ്ഞയാഴ്ചയേ‍ാടെ പിൻവാങ്ങിയിട്ടുണ്ട് . കേരളം ഉൾപ്പെടെയുള്ള മേഖലകളിൽ കാലവർഷത്തിന്റെ പിന്മാറ്റത്തിനായിട്ടുള്ള സൂചനകൾ തുടങ്ങിയിരുന്നു. എന്നാൽ പെട്ടെന്ന് ഉണ്ടായ ചുഴലികളും ന്യൂനമർദങ്ങളും കാലവർഷം നീണ്ടു പോകാൻ കാരണമായിരിക്കുന്നു.

തുടരെ തുടരെ ഉണ്ടായ ചുഴലികൾ കാരണം ഈർപ്പം കുറയാതെ നിൽക്കുന്ന സാഹചര്യമാണുള്ളത് . അതുകൊണ്ട് തന്നെ മഴപ്പാത്തിയും സജീവമായി നിൽക്കുകയാണ് . പ്രളയകാലത്ത് തുടങ്ങിയതാണ് കടലിലെ അസാധാരണ താപനില. അത് ഇത് വരെയും കുറഞ്ഞിട്ടില്ല.

കാലവർഷത്തിന്റെ അവസാന ദിവസങ്ങളിൽ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതം ഏതാണ്ട് ഇല്ലാതായിട്ടുണ്ട്. എന്നാൽ അതിന്റെ അവശിഷ്ടങ്ങൾ മേഖലയിൽ ഒരു അവ്യവസ്ഥഉണ്ടാക്കിയിരിക്കുന്നുവെന്ന് മുതിർന്ന കാലാവസ്ഥാ ഗവേഷകൻ ‍ഡേ‍ാ. എം.കെ.സതീഷ്കുമാർ പറയുന്നു

കാലവർഷത്തിന്റെ സ്വഭാവത്തേ‍ാടെ മഴ തുടരുന്നതിന് അതുമെ‍ാരു കാരണമാകാനും സാധ്യതയുണ്ട് . മഴ പിൻവാങ്ങാനുള്ള അന്തരീക്ഷം രൂപപ്പെടുന്നുണ്ട്. എന്നാ‍ൽ അതു പെയ്യുന്നില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ. പിൻവാങ്ങലിനും തുലാവർഷത്തിന്റെ തുടക്കത്തിനും ഇടയിലെ ഇടവേളയിൽ ശക്തമായ ഉഷ്ണം അനുഭവപ്പെടുന്നുണ്ട് .

ഡ്രാഗൺ പക്ഷികൾ എത്തുന്നത് ഇതിന്റെ പ്രകൃതി സൂചനയാണ്. ഭൂമിക്ക് പലവിധത്തിൽ ഉപയോഗമുണ്ടാക്കുന്നതാണ് ഇടവവേള. പിന്നീട് ആരംഭിക്കുന്ന തുലാവർഷം ഉച്ചകഴിഞ്ഞ് പെയ്തുതേ‍ാരും . ഇടിയേ‍ാടെ ഒന്നര മണിക്കൂറോളം മഴപെയ്യാറുമുണ്ട് . കാലവർഷത്തിന്റെ സമയം ഇതിനോടകം കഴിഞ്ഞിട്ടും ഇടിയേ‍ാടെ മഴ തുടരുകയാണ്. ഇത് തുലാവർഷത്തിന്റെ സൂചനയാണെന്ന് ആദ്യം നിരീക്ഷിച്ചത്.

എന്നാൽ അതു തെറ്റി . ഇപ്പേ‍ാൾ രാത്രിയിലും പുലർച്ചയുമാണ് മഴ കൂടുതൽ ലഭിക്കുന്നത് . കാലവർഷം പിൻവാങ്ങുന്ന ദിവസങ്ങളിൽ അസാധാരണമായി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഉണ്ടായ ചുഴലിയെ തുടർന്ന് കനത്തമഴയും ഇടിയും കുറഞ്ഞും കൂടിയും ഉണ്ടാകുന്ന അവസ്ഥയാണുള്ളത്.

ന്യൂനമർദ മേഖലയിലേക്ക് മറ്റിടങ്ങളിൽനിന്നും കാറ്റ് എത്തിക്കെ‍ാണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് അന്തരീക്ഷത്തിൽ ഈർപ്പം ഒഴിയാതെ നിലനിൽക്കും . ശാന്തസമുദ്രത്തിന്റെ വിയറ്റ്നാം മേഖലയിൽ ശക്തമായ ചുഴലിയുമുണ്ട് . അറബിക്കടലിൽ നേരിയ തേ‍ാതിലും അതിന്റെ സൂചനകൾ നിരീക്ഷകർ കണ്ടു തുടങ്ങി .

ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനർദത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. എല്ലാ ഘടകങ്ങളും കാലവർഷ സ്വഭാവത്തിൽ മഴ തുടരാനുളള ഘടകങ്ങളായി മാറി. മുംബൈ–പുണെ ഭാഗത്താണ് നേരത്തേ ചക്രവാതം രൂപപ്പെട്ടിരിക്കുന്നത്. പതിവിൽ നിന്നുമാറി പലയിടത്തും ചുഴലികളുടെ സ്വാധീനം തുടന്നുമുണ്ട് .

പിൻവാങ്ങുന്ന കാലവർഷക്കാറ്റ് ഹിമാലയത്തിൽതട്ടി തിരിച്ചുവരുന്നതാണ് വടക്കുകിഴക്ക് കാലവർഷം അഥവാ തുലാവർഷമായി അറിയപ്പെടുന്നത്. ഈ സമയത്ത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമുണ്ടായാൽ തുലാവർഷം ദുർബലമാകും. എന്നാൽ തുലവാർഷം നല്ലരീതിയിൽ ലഭിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിഗമനമുള്ളത് . ഇപ്പേ‍ാഴത്തെ മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (10 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends