Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മനോരമയുടെ ഡയറക്ടർ ബോർഡ് എന്ന പേരിൽ ഒരു ഡോക്യുമെന്റോട് കൂടി വാട്സാപ്പുകളിൽ പ്രചരിക്കുന്ന ആ ശബ്ദസന്ദേശം? സത്യാവസ്ഥ ഇതാണ്

11 OCTOBER 2021 01:51 PM IST
മലയാളി വാര്‍ത്ത

മാമ്മൻ മാപ്പിളയുടെ കൊച്ചുമക്കൾ രണ്ടുപേർ വിവാഹം കഴിച്ചിരിക്കുന്നത് മുസ്ലിം സ്ത്രീകളെയാണെന്നും അവർ ഇസ്ലാം മതം സ്വീകരിച്ചെന്നും ഒരു അജ്ഞാതശബ്ദസന്ദേശവും വാട്സാപ്പുകളിൽ പ്രചരിക്കുന്നുണ്ട് . എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ എന്തൊക്കെയാണ് എന്ന് ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

മനോരമയുടെ ഡയറക്ടർ ബോർഡ് എന്ന പേരിൽ ഒരു ഡോക്യുമെന്റോട് കൂടിയാണ് ശബ്ദസന്ദേശം വാട്സാപ്പിലൂടെ ഇപ്പോൾ വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സലിം ജോസഫ് തോമസ്, സമീർ തര്യൻ മാപ്പിള എന്നീ ഡയറക്ടർമാരാണ് ഇസ്ലാം മതം സ്വീകരിച്ചതായി പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശത്തിൽ ആരോപിക്കുന്നുണ്ട് .

ശബ്ദസന്ദേശത്തിൽ പറയുന്നത് സലീം അമേരിക്കയിൽ പഠിക്കാൻ പോയപ്പോൾ പ്ലാൻ ചെയ്ത് അദ്ദേഹത്തേയും സഹോദരനേയും കുടുക്കുകയായിരുന്നുവെന്നാണ്. മനോരമയുടെയും എംആർഎഫിന്റെയും സകല ആസ്തികളും മുസ്ലീങ്ങൾ കൈവശമാക്കാൻ പോകുകയാണെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.

എന്നാൽ ആഴത്തിലുള്ള ചില അന്വേഷണങ്ങൾക്കൊടുവിൽ ഈ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നാണ് അറിയുവാൻ സാധിക്കുന്നത്. ഡോക്യുമെന്റിൽ പറയുന്ന ഡയറക്ടർ ബോർഡ് എംആർഎഫിന്റെതാണ് എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. എംആർഎഫിന്റെ സ്ഥാപകനായിരിക്കുന്നത് മനോരമ ദിനപത്രത്തിന്റെ മുൻ ചീഫ് എഡിറ്റർ കെസി മാമ്മൻ മാപ്പിളയുടെ മകനും കെഎം മാത്യുവിന്റെ സഹോദരനുമായ കെഎം മാമ്മൻ മാപ്പിളയാണ്.

അദ്ദേഹത്തിന്റെ മക്കളാണ് സലിം ജോസഫ് തോമസും സമീർ തര്യൻ മാപ്പിളയും. എന്നാൽ ഇവർ ഇസ്ലാം മതം സ്വീകരിക്കുകയോ വിവാഹശേഷം പേര് മാറ്റുകയോ ചെയ്തതിന് പാകത്തിന് ഒരു തെളിവുകളും ലഭ്യമല്ല. ഇവർ രണ്ടുപേരും ഇപ്പോഴും കണ്ടത്തിൽ കുടുംബത്തിലെ അംഗങ്ങളായി തന്നെ ഇരിക്കുകയാണ്. അവരുടെ പേരുകൾ അറബി ഭാഷയിലെ വാക്കുകളാണ്.

ഏതോ ഒരാൾക്ക് തോന്നിയ ദേഷ്യത്തിലാണ് ഇത്തരത്തിൽ ഒരു കഥ മെനഞ്ഞെടുത്തിരിക്കുന്നത്. കണ്ടത്തിൽ കുടുംബത്തിൽ ഇതാദ്യമായിട്ടല്ല അറബി ഭാഷയിലെ പേരിടുന്നത്. കെഎം മാത്യുവിന്റെ മകനായ ഫിലിപ്പ് മാത്യുവിന്റെ ഒരു മകന്റെ പേര് റിയാദ് മാത്യു എന്നാണ്.

മനോരമയുടെ ഒരു ഡയറക്ടർ ബോർഡ് അംഗത്തിന്റെ മകൻ ഒരു പാക്കിസ്ഥാൻ ചാരപ്രവർത്തകയെ വിവാഹം കഴിച്ചെന്ന സന്ദേശങ്ങളും ഇപ്പോൾ വ്യാപകമായി തന്നെ പ്രചരിക്കുന്നുണ്ട്. പഴയൊരു വാർത്തയുടെ സ്‌ക്രീൻ ഷോട്ടോടുകൂടിയാണ് ഇത്തരത്തിലുള്ള സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട് .

മനോരമ കുടുംബാംഗമായ ഡയറക്ടർ ബോർഡ് അംഗം തോമസ് ജേക്കബ്ബിന്റെ മകൻ അനൂപ് പാക്കിസ്ഥാനി ഇന്റലിജൻസ് ഓഫീസറുടെ ചാരപ്രവർത്തകയായ വനിത വിവാഹം ചെയ്തു എന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ തോമസ് ജേക്കബ്ബ് കണ്ടത്തിൽ കുടുംബാംഗമോ മനോരമയുടെ ഡയറക്ടർ ബോർഡ് അംഗമോ അല്ല എന്നതാണ് സത്യാവസ്ഥ.

മനോരമയുടെ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന അദ്ദേഹം അവിടത്തെ ഒരു ജീവനക്കാരൻ മാത്രമാണ് എന്നതാണ് സത്യാവസ്ഥ. മലയാളത്തിലെ വളരെ പ്രശസ്തനും അസാമാന്യ പ്രതിഭാശാലിയുമായ ഒരു മാധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. അതുകൊണ്ട് സന്ദേശത്തിൽ കഴമ്പില്ല എന്നതാണ് യഥാർത്ഥമായ വസ്തുത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (11 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends