കേരള ഡിജിറ്റല്‍ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സര്‍വകലാശാല ബില്ലിന് നിയമസഭയുടെ അംഗീകാരം

കേരള ഡിജിറ്റല്‍ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സര്‍വകലാശാല ബില്ലിന് നിയമസഭയുടെ അംഗീകാരം. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ആഗോള നിലവാരം ഉറപ്പാക്കുന്നതാണ് ഡിജിറ്റല്‍ സര്‍വകലാശാല.
ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയെ (ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്തുകയായിരുന്നു. പുതിയ രീതികളെ കരുപ്പിടിപ്പിക്കുകയും അവയെ തൊഴില്‍ മേഖലകളോടക്കം ബന്ധിപ്പിക്കുകയും ചെയ്യുകയാണ് സര്‍വ്വകലാശാലയുടെ ലക്ഷ്യം. ഇതിനായി അഞ്ച് പഠന സ്‌കൂള്‍ ആരംഭിക്കും.
ഇന്റഗ്രേറ്റഡ് കോഴ്‌സുകളും തുടങ്ങും. രാജ്യത്തിനകത്ത് വിവിധ കേന്ദ്രങ്ങളില്‍ ഗവേഷണ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഡിജിറ്റല്‍ സയന്‍സിനൊപ്പം സാങ്കേതിക വിദ്യ, ഇന്റര്‍ ഡിസിപ്ലിനറി ഇന്നൊവേഷന്‍, സംരംഭകത്വം, ലിബറല്‍ ആര്‍ട്‌സ്, മാനവിക വിഷയങ്ങള്‍ എന്നിവയിലും പഠന ഗവേഷണം ഏറ്റെടുക്കാന്‍ അന്തര്‍ദേശീയ സഹകരണവും ഉറപ്പുവരുത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
https://www.facebook.com/Malayalivartha























