കനത്ത മഴ തുടരുന്നു!! ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു, നിരോധനം ഇന്നുമുതൽ പതിനാല് വരെ: ജലനരപ്പ് ഉയരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു

കനത്ത മഴയെ തുടർന്ന് ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു. ഇന്ന് മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം. രാത്രി 7 മണി മുതല്‍ രാവിലെ 6 വരെ അനുവദിക്കില്ലെന്ന് അറിയിച്ചു. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഇത്തരത്തിലെ നിരോധനം.
ജില്ലയിൽ ഇപ്പോൾ ഓറഞ്ച് അലേർട്ടാണ്. മഴ ശക്തമാകുന്നതിനാൽ ജലനരപ്പ് ഉയരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് കൂമ്പാറിയിലും അട്ടപ്പാടിയിലും മലവെള്ള പാച്ചിലുണ്ടായി. തിരുവനന്തപുരത്ത് മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
തിരുവനന്തപുരത്തെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. പാലോട്,വിതുര ഭാഗങ്ങളില്‍ കൃഷിയിടങ്ങളില്‍ വെളളം കയറി.പാലക്കാട് സൈലന്റ് വാലിയില്‍ കനത്ത മഴയാണ്.അട്ടപ്പാടിയിലെ പുഴകളില്‍ മലവെള്ളപാച്ചിലുണ്ടായി.കാഞ്ഞീരപ്പുഴ പൂഞ്ചോലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.അട്ടപ്പാടി ചുരത്തിലൂടെ വന്‍ തോതില്‍ വെള്ളം ഒലിച്ചിറങ്ങിയതോടെ ഗതാഗതം തടസപെട്ടു.സൈലന്റ് വാലി വനത്തില്‍ ഉരുള്‍ പൊട്ടിയതായാണ് സംശയം.
സംസ്ഥാന പാതയില്‍ കിളിമാനൂര്‍ തട്ടത്തുമല മുതല്‍ കൊല്ലം ജില്ലയിലെ നിലമേല്‍ വരെയുള്ള ഭാഗം വെള്ളത്തിലായി. റോഡ് തിരിച്ചറിയാന്‍ കഴിയാത്തതിനാൽ താല്‍ക്കാലികമായി അടച്ചു.
https://www.facebook.com/Malayalivartha























